തിരൂർ: പ്രമുഖ വ്യക്തിത്വ വികസന യുവജന സംഘടനയായ ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും  ചാരിറ്റി പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും 2023 ജനുവരി 11ന് ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാൾ ഓപ്പൺ വേദിയിൽ വെച്ച് നടക്കുന്നതാണ്


ജെ സി ഐ ഇന്ത്യ മുൻ ദേശീയ വൈസ് പ്രസിഡന്റ് എൻജിനീയർ പ്രമോദ് കുമാർ ഉൽഘാടനം ചെയ്യുന്ന പ്രസ്തുത പരിപാടിയിൽ ജെ സി ഐ മേഖല 21 പ്രസിഡന്റ്പ്രജിത്ത് വിശ്വനാഥൻ വിശിഷ്ടാതിഥിയായിരിക്കും. ജെ ഫ് എം മനു ആന്റണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പുതിയ പ്രസിഡന്റായി ജെ ഫ് ഡി ഹനീഫ് ബാബു സ്ഥാനമേൽക്കും

ചടങ്ങിൽ പുതിയ വർഷത്തെ പദ്ധതികളായ വുമൺ എൻപവർമെന്റ് പ്രോഗ്രാം, കേരളത്തിലെ ഏറ്റവും വലിയ ഐ ടി & ഇലക്ട്രോണിക് ഫെസ്റ്റ്, ജെ സി ഐ മെഗാ എഡ്യൂക്കേഷൻ എക്സ്പോ, കുട്ടികൾക്കുള്ള സ്‌കിൽ ഡെവലപ്മെന്റ്  പ്രോഗ്രാം (സ്കിൽമ), ശാരീരിക വെല്ലുവിളി നേരിടുന്നവരെ സഹായിക്കുന്ന ജെസിഐക്കൊപ്പം

250 ഓളം തെരെഞ്ഞെടുത്ത ഓട്ടോ ഡ്രൈവർമാർക്കുള്ള യൂണിഫോം (ഗിഫ്റ്റ്) വിതരണവും, വിവിധ സർക്കാർ അനുകൂല്യങ്ങൾ അർഹമായ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള സൗജന്യ തണൽ ഹെല്പ് ഡസ്ക്, ഗൈഡ് ടു ലീഡ് എന്നീ പദ്ധതികളുടെ ഉൽഘാടനവും നടക്കുന്നതാണെന്ന് ജെസിഐ സോൺ വൈസ് പ്രസിഡന്റ് മനു ആന്റണി, നിയുക്ത പ്രസിഡന്റ്‌ ഹനീഫ് ബാബു, മീഡിയ ലയ്സൺ ഷബീറലി റിഥം മീഡിയ, ജെസിഐ തിരൂർ മുൻ പ്രസിഡന്റുമാരായ ഷമീർ കളത്തിങ്ങൽ, വി.വി സത്യാനന്ദൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Previous Post Next Post

Whatsapp news grup