തിരുനാവായ: നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ജെമിനി സർക്കസ് വീണ്ടുമെത്തുന്നു. തിരുനാവായയിൽ വെള്ളിയാഴ്ച മുതൽ സർക്കസിന് തുടക്കം. ദിവസേന ഉച്ചയ്ക്ക് ഒന്ന്, വൈകുന്നേരം നാല്, ഏഴ് സമയങ്ങളിൽ മൂന്നു പ്രദർശനങ്ങൾ നടത്തും. നൂറിൽപ്പരം വിദേശ കലാകാരന്മാരും കലാകാരികളും പ്രകടനങ്ങൾ കാഴ്ചവെക്കും.
ഗ്ലോബ് റൈസിങ്, റിങ് ഡാൻസ്, ഊഞ്ഞാലാട്ടം, തുടങ്ങി കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന അഭ്യാസപ്രകടനങ്ങൾ ഷോയിലുണ്ടാകും.
വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് തിരൂർ ബ്ലോക്ക് പഞ്ചായത്തംഗം യു. സൈനുദ്ദീൻ ഉദ്ഘാടനംചെയ്യും. തിരുനാവായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി മുഖ്യാതിഥിയാകും