തൃപ്പങ്ങോട്: തിരൂർ പോലീസിന്റെ മിന്നൽപ്പരിശോധനയിൽ ഭാരതപ്പുഴയുടെ തീരങ്ങളിൽ ആറു മണൽ കടത്തു വഞ്ചികളും മുപ്പതോളം ലോഡ് മണലും പിടിച്ചെടുത്തു. വഞ്ചികൾ ജെ.സി.ബി. ഉപയോഗിച്ച് നശിപ്പിക്കുകയും മണൽ പുഴയിലേക്ക് തിരികെ തള്ളുകയും ചെയ്തു.
മണൽക്കടത്തു തടയുന്നതിന് തിരൂർ സി.ഐ. എം.ജെ ജിജോ യുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പെരുന്തല്ലൂർ, മൂച്ചിക്കൽ ഭാഗങ്ങളിലെ അനധികൃത കടവുകളിലാണ് പരിശോധന നടന്നത്. പോലീസിനെക്കണ്ട് പുഴയിൽ താഴ്ത്തിയ വഞ്ചികൾ പോലീസ് തിരിച്ചെടുത്തു.
എസ്.ഐ. മാരായ സജേഷ് സി ജോസ്, വിപിൻ, സീനിയർ സി.പി.ഒ. മാരായ ജിനേഷ്, ഷിജിത്ത്, രാജേഷ് സി.പി.ഒ.മാരായ അരുൺ, ധനേഷ് കുമാർ, ദിൽജിത്ത് റാപ്പിഡ് ആൻഡ് റെസ്ക്യൂ ഫോഴ്സ് സേനാംഗങ്ങൾ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.