തിരൂർ: മലപ്പുറം ക്രിക്കറ്റ് ലീഗ് സീസൺ ത്രീ മത്സരങ്ങൾ തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയ മൈതാനത്തിൽ തുടക്കമായി. ക്രിക്കറ്റിൽ ലോക നിലവാരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മലപ്പുറം ജില്ലയിലെ ക്രിക്കറ്റ് താരങ്ങൾക്ക് വേദിയിൽ ബ്ലൂസ്റ്റാർ താനൂർ സ്പോൺസർചെയ്ത സ്നേഹാദരം നൽകി.


അണ്ടർ 19 ലോക വനിതാ ക്രിക്കറ്റ് ചാമ്പ്യന്മാരായ ഇന്ത്യൻ ടീമംഗം സി.എം.സി. നജ്‌ലയേയും കുവൈറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് ടീമംഗം ഷെഫീഖ് മണിയേയും ചടങ്ങിൽ ആദരിച്ചു.


നജ്‌ലയുടെ പിതാവ് ചാത്തേരി നൗഷാദിനും ചടങ്ങിൽ ഉപഹാരം നൽകി. നഗരസഭാ കൗൺസിലംഗം വി.പി. ഹാരിസാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്. റിട്ട. എസ്.ഐ. അബ്ദുഷുക്കൂർ പ്രസംഗിച്ചു.

Previous Post Next Post

Whatsapp news grup