കോഴിക്കോട്: കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയില്‍. 8.45 ഓടെ മലപ്പുറം വേങ്ങര ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30 ന് ഇവര്‍ കോഴിക്കോട് നിന്ന് വേങ്ങരയ്ക്ക് ബസ്സ് കയറി. വേങ്ങരയില്‍ ഇറങ്ങിയ ഉടനെ ഇവരെ പൊലീസ് പിടികൂടി.
മലപ്പുറം വേങ്ങരയില്‍ വച്ച് ഭര്‍ത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പൂനം ദേവിയെ തിരിച്ചറിഞ്ഞ ആളുകള്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു. പുലര്‍ച്ചെ 12.15ഓടെയാണ് പൂനം പുറത്തു കടന്നത്. ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കുത്തി ഇളക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇന്നലെ ആണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ബീഹാര്‍ വൈശാലി ജില്ലാ സ്വദേശിയാണ് പൂനം.
കടുത്ത രീതിയില്‍ മാനസ്സിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവരെ കുതിരവട്ടം മാനസ്സിക കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഫോറന്‍സിക വാര്‍ഡ് അഞ്ചിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. വാര്‍ഡിലെ ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കല്ലുകൊണ്ട് കുത്തിയിളക്കി അതുവഴി രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം. മാനസ്സികാരോഗ്യ കേന്ദ്രത്തിന്റെ സമീപ പ്രദേശങ്ങളില്‍ ഇവര്‍ താമസിച്ചിരുന്ന മലപ്പുറം വേങ്ങരയിലെ പ്രദേശം എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.