പരപ്പനങ്ങാടി: ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (AKTA) വള്ളിക്കുന്ന് ഏരിയാ കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ.എ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി.കെ .പ്രഭ സ്വാഗതം പറഞ്ഞ് പട്ടയിൽ പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ ആനങ്ങാടി റെ. ഗെയ്റ്റിനു സമീപമുള്ള സാറാ മാർട്ട് ബിൽഡിങ്ങിൽ നടന്ന കൺവെൻഷനിൽ ഏരിയാ സെക്രട്ടറി ടി.ദിലീപ്കുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാക്കമ്മറ്റി അംഗം വി.കെ. സുനിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ കമ്മറ്റി കമ്മറ്റി അംഗങ്ങളായ ടി. കി ഷോർ , അഷിജ.കെ.വി, എന്നിവർ സംസാരിച്ചു.
കെ.കൃപേഷ് നന്ദി പ്രകാശിപ്പിച്ചു. തയ്യൽ തൊഴിലാളികളുടെ വെട്ടിക്കുറച്ച പെൻഷനും, ആനുകൂല്യങ്ങളും പുന:സ്ഥാപിക്കുക. 5000 രൂപ മിനിമം പെൻഷൻ അനുവദിക്കുക. ഇരട്ട പെൻഷന്റെ പേരിൽ നിർത്തലാക്കിയ പാവപ്പെട്ട തയ്യൽ തൊഴിലാളികളായ വിധവകളുടെ വിധവാ പെൻഷൻ പുന:സ്ഥാപിക്കുക. താങ്ങിയ ആവശ്യങ്ങൾ പ്രമേയങ്ങളിലൂടെ കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.