കൊണ്ടോട്ടി: ചിറയിൽ സർക്കാർ യുപി സ്കൂൾ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് എ ഐ വൈ എഫ് നെടിയിരുപ്പ് മേഖല സമ്മേളനം ആവശ്യപ്പെട്ടു. 1500ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിന് സർക്കാർ കിഫ്ബി വഴി 3.90 കോടി രൂപ അനുവദിച്ചിരുന്നു. പണ്ട് വിനിയോഗിക്കാൻ സ്ഥലപരിമിതി ഉള്ളതിനാൽ സ്വകാര്യ വ്യക്തിയിൽ നിന്നും തൊട്ടടുത്ത സ്ഥലം വാങ്ങാൻ നഗരസഭ തീരുമാനിച്ചിരുന്നു.
മൂന്നുവർഷമായിട്ടും നഗരസഭ സ്ഥലം ഏറ്റെടുക്കാത്തതിനാൽ നാലു കോടി രൂപ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് എഐവൈഎഫ് സമ്മേളനം മുന്നറിയിപ്പു നൽകി. പുതിയ ഇരുനില കെട്ടിടം വന്നാൽ ജില്ലയിൽ ഹൈസ്കൂളാ ക്കി ഉയർത്താൻ മുൻനിരയിലുള്ള. വിദ്യാലയമാണിത്. മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് എം.പി സാലിഹ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ പി സൽമാൻ, ഓ സുഭാഷ് , പി ഉഷ , പി ഷുഹൈബ്, ഇ. കുട്ടൻ, കെ പി അസീസ് ബാവ എ കെ അനീഷ് തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു