തിരൂർ: ആതവനാട് പഞ്ചായത്ത് ദുബൈ കെ എം സി സി കമ്മിറ്റിയുടെ സഹജീവി സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, ചേർത്തു പിടിക്കലിന്റെയും മുഖമായി, ജീവകാരുണ്യ മേഖലയിൽ പുത്തൻ പ്രതീക്ഷയായി 'തകാഫുൽ 2023' എന്ന പദ്ധതിയുടെ ഔദ്യോഗിക ഉൽഘാടനം ആതവനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് തൈക്കുളത്തിൽ ഇസ്മായിൽ സാഹിബ് നിർവ്വഹിച്ചു.
ആതവനാട് പാറ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ദുബൈ KMCC സീനിയർ അഡ്വൈസറി ബോർഡ് മെംബർ മുസ്തഫ കുമ്മാളിൽ സ്വാഗത പ്രസംഗം നിർവ്വഹിച്ചു. ട്രഷറർ അഷ്‌റഫ് വട്ടമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ആദ്യ സഹായവിതരണം ആതവനാട് പാറയിലെ ജപ്തി ഭീഷണി നേരിടുന്ന ഹസ്സൻ എന്ന സഹോദരനു വേണ്ടി പത്താം വാർഡ് പ്രതിനിധിയായ മുഹമ്മദ്കുട്ടി ഹാജി ഏറ്റുവാങ്ങി
തുടർന്ന് മറ്റു വാർഡുകളിലേക്കുള്ള സഹായ വിതരണം വാർഡ് മുസ്ലിം ലീഗ്/യൂത്ത് ലീഗ് ഭാരവാഹികൾ ഏറ്റുവാങ്ങി. ചടങ്ങിനു ആശംസയർപ്പിച്ചു കൊണ്ട് ആതവനാട് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം കെ ഖാലിദ് സാഹിബ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് പാറക്കാടൻ സെക്രട്ടറി ഷംസു മുഴങ്ങാണി, ഗ്ലോബൽ കെ എം സി സി പ്രതിനിധി നൗഷാദ് മുട്ടിക്കാട്ടിൽ, അഷ്‌റഫ് എസ് ഐ, മുഞ്ഞക്കൽ മുഹമ്മദ്കുട്ടി, എന്നിവർ സംസാരിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെടി ആസാദ് സാഹിബ് ചടങ്ങിൽ സംബന്ധിച്ചു. ആതവനാട് പാറ ടൗൺ യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ദുബൈ കെ എം സി സി ആതവനാട് പഞ്ചായത്ത് ജോയന്റ് സെക്രട്ടറി ഹാരിസ് തിരുത്തി ചടങ്ങിനു നന്ദി പ്രകാശനം നടത്തി. ദുബൈ KMCC ആതവനാട് പഞ്ചായത്ത് കമ്മിറ്റി