തിരൂർ: തിരൂർ-ചമ്രവട്ടം റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ബി.പി. അങ്ങാടി മുതൽ ചമ്രവട്ടം വരെ വ്യാഴാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. വലിയ വാഹനങ്ങൾ ബി.പി. അങ്ങാടി-കുറ്റിപ്പുറം വഴിയും മറ്റു വാഹനങ്ങൾ മാങ്ങാട്ടിരി പീക്കൈത-പുല്ലൂണി വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.


തിരൂർ മലപ്പുറം റോഡിൽ വൈലത്തൂർ മുതൽ കുറ്റിപ്പാല വരെ റോഡ് പ്രവർത്തി നടക്കുന്നതിനാൽ വൈലത്തൂർ മുതൽ കുറ്റിപ്പാല വരെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗതം 12-05-2023 മുതൽ 18-05-2023 വരെ നിരോധിച്ചിരിക്കുന്നു, ആയതിനാൽ പ്രസ്തുത റോഡ് വഴി പോകേണ്ട വാഹനങ്ങൾ പയ്യനങ്ങാടി- പനമ്പാലം കടുങ്ങാത്തുകണ്ട്- മമ്മാലിപടി വഴി പോകേണ്ടതാണ് എന്ന്‌ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.


റോഡ് പണി നടക്കുന്ന റോഡിൽ ഗതാഗതം തടസ്സപെടുത്താതെ വാഹനങ്ങൾ കടത്തി വിടുന്നത് മൂലം മണിക്കൂറുകളോളം ഗതാഗതാ തടസ്സം നേരിടുന്നതും നിലവിൽ നടക്കുന്ന റോഡ് നവീകരണ പ്രവർത്തികൾക്ക്  വാഹനങ്ങൾ പോവുന്നത് തടസ്സമാകുന്നുണ്ട്. ഏറ്റവും കൂടുതൽ ആമ്പുലൻസ് അടക്കമുള്ള വാഹനങ്ങൾ കടന്നു പോവുന്ന റോഡും താനൂരിൽ ബോട്ട് അപകടം നടന്ന സമയത്തു രക്ഷാപ്രവർത്തന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കടന്നു പോയിരുന്ന റോഡുമാണ് ഇത്തരത്തിൽ വർഷങ്ങളായി പൊട്ടി പൊളിഞു കിടക്കുന്നത്. മൂഖ്യമന്ത്രി അടക്കമുള്ളവരുടെ വാഹന വ്യൂഹം വൈലത്തൂരിൽ ബ്ലോക്കില്‍ കുടുങ്ങിയതും ചർച്ചയായിരുന്നു

Previous Post Next Post

Whatsapp news grup