താനൂര്‍: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടില്‍ നടന്നത് ഗുരുതര ചട്ടലംഘനം എന്ന് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു.ഓട്ടുമ്ബ്രം തൂവല്‍ തീരത്തായിരുന്നു അപകടം. ബോട്ടിന് ലൈസന്‍സ് അടക്കമുള്ള രേഖകളില്ല. 

യാത്രക്കാര്‍ക്ക് പാസും നല്‍കിയിരുന്നില്ല എന്നും വിവരമുണ്ട്. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം നടക്കുന്നെങ്കിലും ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഓവര്‍ലോഡ് ആയിരുന്നു എന്ന് സൂചന ലഭിക്കുന്നു.

 അപകടത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തി വരുന്നതേയുള്ളൂ. സ്ത്രീകളും കുട്ടികളുമാണ് യാത്രക്കാരില്‍ ഏറെയും. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ താനൂര്‍ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും.

Previous Post Next Post

Whatsapp news grup