നന്നമ്പ്ര: തെയ്യാലയിൽ കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം ഒരാൾക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡ് അരികിൽ ഉണ്ടായിരുന്ന ഡെയിലി ഫ്രഷ് ഫിഷ് സ്റ്റാൾ എന്ന കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയിലെ ജീവനക്കാരനാണ് പരിക്കേറ്റത്. ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 11 30 ആയിരുന്നു അപകടം. കാറിൻ്റെ ബ്രേക്ക് ചവിട്ടിയപ്പോൾ മാറി ആക്സിലേറ്റർ ചവിട്ടി പോയതാണ് അപകടകാരണമെന്ന് വാഹനത്തിൻറെ ഡ്രൈവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.