കൊണ്ടോട്ടി കിഴിശ്ശേരിയില്‍ ഇതരസംസ്ഥാനത്തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബീഹാര്‍ ഈസ്റ്റ് ചമ്ബാര, സ്വദേശി രാജേഷ് മാഞ്ചി 36 ആണ് മരിച്ചത്.സംഭവത്തില്‍ നാട്ടുകാരായ 9 പേരെ അറസ്റ്റില്‍ എടുത്തിട്ടുണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്നേറ്റ മര്‍ദനം മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച രാത്രിയാണ് രാജേഷ് മാഞ്ചിയെ കീഴിശ്ശേരി വറളിപിലാക്കല്‍ അലവിയുടെ വീടിന് മുന്‍പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടുമുറ്റത്ത് എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരാണ് മുറ്റത്ത് ഒരാള്‍ വീണു കിടക്കുന്നത് കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ഇയാള്‍ക്ക് മര്‍ദനമേറ്റു എന്ന് കണ്ടെത്തി.

നെഞ്ചിലും വാരിയെല്ലുകളിലും ഇടുപ്പിലും പരിക്കും പൊട്ടലും ഉണ്ട്. വടി കൊണ്ടോ ബലമുള്ള വസ്തു കൊണ്ടോ മര്‍ദിച്ചതിനെ തുടര്‍ന്ന് ആണ് പരിക്കുകള്‍ എന്നാണ് റിപ്പോര്‍ട്ട്. മോഷണ ശ്രമത്തിനിടെ താഴെ വീണ രാജേഷ് മാഞ്ചിയെ നാട്ടുകാര്‍ കൂട്ടമായി മര്‍ദ്ദിക്കുക ആയിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ 09 പേരെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

ഇവര്‍ക്ക് എതിരെ കൊലക്കുറ്റം, കുറ്റകരമായ സംഘം ചേരല്‍, അക്രമം തുടങ്ങി വിവിധ വകുപ്പുകള്‍ ആണ് ചുമത്തിയിട്ടുള്ളത്. രാജേഷ് മാഞ്ചി രണ്ട് ദിവസം മുമ്ബ് ആണ് പാലക്കാട് നിന്ന് കിഴിശ്ശേരി തവനൂര്‍ റോഡില്‍ ഒന്നാം മൈലിലെ കാലി തീറ്റ ഗോഡൗണില്‍ ജോലിക്ക് എത്തിയത്. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


കിഴിശ്ശേരിയില്‍ ബിഹാര്‍ സ്വദേശി കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നാണെന്ന് പോലീസിന്റെ സ്ഥിരീകരണം. ഇതരസംസ്ഥാന തൊഴിലാളിയെ രണ്ടുമണിക്കൂറോളം ഉപദ്രവിച്ചെന്നും ഇതിനുശേഷം അനക്കമില്ലാതായതോടെയാണ് സമീപത്തെ കവലയിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുവന്നതെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കള്ളനാണെന്ന് പറഞ്ഞാണ് പ്രതികള്‍ ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചതെന്നാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. ''കള്ളനാണെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്. എന്തിനുവന്നു, എവിടെനിന്നാണ് വന്നത് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചായിരുന്നു ഉപദ്രവം. പ്ലാസ്റ്റിക് പൈപ്പുകള്‍, മാവിന്റെ കൊമ്ബ് തുടങ്ങിയവ ഉപയോഗിച്ചാണ് മര്‍ദിച്ചത്. പുലര്‍ച്ചെ 12.15 മുതല്‍ 2.30 വരെ ഉപദ്രവം തുടര്‍ന്നു. അതിനുശേഷം അനക്കമില്ലാതായതോടെ വലിച്ചിഴച്ച്‌ 50 മീറ്റര്‍ അകലെയുള്ള അങ്ങാടിയില്‍ എത്തിക്കുകയായിരുന്നു''- ജില്ലാ പോലീസ് മേധാവി പറഞ്ഞു. 


ശനിയാഴ്ച പുലര്‍ച്ചെ കിഴിശ്ശേരി-തവനൂര്‍ റോഡില്‍ ഒന്നാംമൈലില്‍വെച്ചാണ് ബിഹാര്‍ ഈസ്റ്റ് ചമ്ബാരന്‍ സ്വദേശി രാജേഷ് മാഞ്ചി(36) മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. മോഷ്ടവാണെന്ന് ആരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചത്. ക്രൂരമര്‍ദനത്തിന് ശേഷം ഇയാള്‍ അവശനായതോടെ നാട്ടുകാര്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ പോലീസെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 


കൊല്ലപ്പെട്ട രാജേഷിന്റെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്കും മാരകമായി പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ പട്ടാമ്ബിയില്‍ ജോലിചെയ്തിരുന്ന രാജേഷ് മാഞ്ചി രണ്ടുദിവസം മുമ്ബാണ് കിഴിശ്ശേരിയിലെത്തി വാടക ക്വാര്‍ട്ടേഴ്സില്‍താമസം ആരംഭിച്ചത്. ഒരു കോഴിഫാമിലെ ജോലിക്കായാണ് ബിഹാര്‍ സ്വദേശി ഇവിടെ വന്നതെന്നും പോലീസ് പറഞ്ഞു. അതേസമയം, ബിഹാര്‍ സ്വദേശി പ്രദേശത്തെ ഒരു വീടിന്റെ സണ്‍ഷേഡിന് മുകളില്‍നിന്ന് വീഴുകയായിരുന്നുവെന്നും ശബ്ദം കേട്ടെത്തി ഇയാളെ പിടികൂടിയെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. 


ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നതായാണ് വിവരം. പിന്നീട് കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയ സ്ഥലത്തെ വീട്ടുടമ അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്.

Previous Post Next Post

Whatsapp news grup