മലപ്പുറം: തിരൂരങ്ങാടിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ചേലമ്ബ്ര സ്വദേശിയായ റഫീഖാണ് അക്രമാസക്തനായത്.
മദ്യപിച്ചെത്തി വയോധികന്റെ ജനല്‍ചില്ലകള്‍ തകര്‍ത്തെന്ന പരാതിയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രാത്രി 11.45 ഓടെയാണ് എസ് ഐയും രണ്ട് പൊലീസുകാരും ചേര്‍ന്ന് ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ എത്തിയ പ്രതി പൊലീസുകാരെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പ്രതിയുടെ തോളില്‍ ഉണ്ടായിരുന്ന മുണ്ട് ഉപയോഗിച്ച് കൈകള്‍ കെട്ടിയ ശേഷമായിരുന്നു വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയത്.