പക്ഷേ ഇത് മുന്‍കൂട്ടിക്കണ്ട് കോഴിക്കോട്, കൊച്ചി, കോയമ്ബത്തൂര്‍ വിമാനത്താവളങ്ങളില്‍ പോലീസ് അറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ വച്ച് അഭിഭാഷകനെ കണ്ട് മടങ്ങുകയായിരുന്ന ഇയാളുടെ സഹോദരനെ പിടികൂടുക കൂടി ചെയ്തതോടെ പോലീസിന് ഇയാളിലേക്ക് വേഗത്തിലെത്താന്‍ കഴിഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി നാസറിനെ കോഴിക്കോട് നിന്നും മലപ്പുറത്തേക്ക് കൊണ്ട് വന്നു. താനൂര്‍ ബോട്ടപകടം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യും. വൈകിട്ട് പരപ്പനങ്ങാടി കോടതിയിലാകും നാസറിനെ ഹാജരാക്കുക. കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും മറ്റും പിന്നീട് നടത്തും.
നിലവില്‍ നരഹത്യാകുറ്റമാണ് നാസറിനെതിരെയുള്ളത്. വധശ്രമത്തിനടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കൂടുതല്‍ കുറ്റങ്ങള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തും. മലപ്പുറം എസ്.പി. സുജിത്ത് ദാസിന്‍്റെ മേല്‍നോട്ടത്തില്‍ താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നിയാണ് കേസന്വേഷിക്കുന്നത്.
ഏറെ രാഷ്ട്രീയ സ്വാധീനമുള്ള നാസറിനെ ബോട്ടപകടം ഉണ്ടായി 24 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ പോലീസിന് സാധിച്ചത് കേസില്‍ നേട്ടമായാണ് കരുതുന്നത്.