പെരിന്തൽമണ്ണ: മഴക്കെടുതികൾ കാരണം അടച്ചിട്ട കൊടികുത്തിമല വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികൾക്ക് വീണ്ടും തുറന്നു കൊടുത്തു.
മഴക്കെടുതി കാരണം ഒന്നരമാസം മുൻപാണ് കേന്ദ്രം അടച്ചത്. കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. ഹരിത മാർഗരേഖ പ്രകാരമാണ് നിർമാണങ്ങൾ നടക്കുന്നത്.
ഇരിപ്പിടങ്ങൾ, ഫോട്ടോ എടുക്കാനുള്ള സ്ഥലങ്ങൾ, നിരീക്ഷണ ഗോപുരത്തിൽ ടൈലുകൾ പതിക്കൽ, ശൗചാലയ നിർമാണം, ചെക്ക്‌ഡാമുകളിലെ മണ്ണ് നീക്കൽ എന്നിവയാണ് പുരോഗമിക്കുന്നത്. കൊടികുത്തിമല വനസംരക്ഷണ സമിതിയുടെ സഹായത്തോടെയാണ് പ്രവൃത്തികൾ.