കോഴിക്കോട് മിൽക്ക് വാൻ നിയന്ത്രണം വിട്ട് കൈവെരി തകർത്ത് ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി മൂന്ന് പേർക്ക് പരുക്ക്.ഇന്ന് പുലർച്ചെ നാലരയോടെ കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗഷനിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഒരു ബുള്ളറ്റു ബൈക്കും, രണ്ട് ഓട്ടോറിക്ഷകളും തകർന്നു. നിർത്തിയിട്ട ബൈക്ക് വാഹനത്തിനടിയിൽപ്പെട്ടു.

തമിഴ്നാട്ടിൽ നിന്നും പാലുമായി വരുന്ന മിനി വാനാണ് അപകടത്തിൽപ്പെട്ടത്, പുലർച്ചെ ആയതിനാൽ വൻ അപകടം ഒഴിവായി. ഗുഡ്സ് ഓട്ടോയിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് പേർക്കും, മിൽക്ക് വാഹനത്തിലെ ഡ്രൈവർക്കുമാണ് പ രുക്കേറ്റതെന്ന് പ്രാഥമിക വിവരം. വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

Previous Post Next Post

Whatsapp news grup