താനൂർ: തെയ്യാലയിൽ നാട്ടുകാർക്ക് ഭീഷണിയായിരുന്ന തേനീച്ചക്കൂട് നീക്കം ചെയ്തു.  മരത്തിന് മുകളിൽ ഇണ്ടായിരുന്ന കൂടിൽ പരുന്ത് തട്ടിയതിനെ തുടർന്ന് തേനീച്ച ഇളകി നിരവധി പേരെ കുത്തിയിരുന്നു. 

കൂട്ടമായി എത്തിയാണ് അക്രമിച്ചിരുന്നത്. കോറാട് സ്വദേശി യൂനുസിന് നൂറിലേറെ കുത്തേറ്റിരുന്നു. തളർന്നു വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കൂടാതെ ദമ്പതികൾ ഉൾപ്പെടെ മറ്റു 4 പേർക്കും കുത്തേറ്റിരുന്നു.

 പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.  യാത്രക്കാരെയെല്ലാം ആക്രമിക്കുന്നത് കാരണം പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ രാത്രിയോടെ കൂട് നീക്കം ചെയ്തു.

Previous Post Next Post

Whatsapp news grup