അഭയം പായസ ചലഞ്ചുമായി സഹകരിച്ച ക്ലബ്ബുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഇന്ന് തിരൂരിലെ കിൻഷിപ്പ് ഫൗണ്ടേഷനിൽ വെച്ച് നടന്നു. സ്നേഹതീരം വളണ്ടിയർ വിങ്ങിന്റെ നേതൃത്വത്തിലാണ് സർട്ടിഫിക്കറ്റ് വിതരണം നടന്നത്. ഇരിങ്ങാവൂർ സെവൻസ്റ്റാർ ആർട്‌സ്&സ്പോർട്സ് കൾച്ചറൽ ക്ലബ്ബിനു വേണ്ടി സർട്ടിഫിക്കറ്റ് സ്നേഹതീരം വളണ്ടിയർ വിങ്ങിന്റെ കോർഡിനേറ്റർ അനസ് ചമ്രവട്ടത്തിൽ നിന്നും ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് അംഗം അജ്മൽ സി ഏറ്റുവാങ്ങി. ചടങ്ങിൽ 'അഭയം പായസ ചലഞ്ച്' ചെറിയമുണ്ടം കോർഡിനേറ്റർ നുസ്റത്ത് എന്നിവരും ഉണ്ടായിരുന്നു.