പൊന്നാനി: കെ കരുണാകരൻ്റെ ശൈലിയുള്ള നേതാക്കൾ രാഷ്ട്രീയത്തിൽ ഉയർന്നു വരണം. കോൺഗ്രസ്.. ലീഡർ കെ കരുണാകരൻ്റെ ചരമ വാർഷികം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ആചരിച്ചു.
കരുണാകരനെ പോലെ നേതൃത്വപാടവം ഉള്ള നേതാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇല്ലാത്തതാണ് ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വി സയ്ദ് മുഹമ്മദ് തങ്ങൾ തങ്ങൾ പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് നബീൽ നെയ്തല്ലൂർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, പ്രദീപ് കട്ടിലായിൽ,സി ജാഫർ, ഊരകത്ത് രവി, ടി പത്മനാഭൻ, ആർ വി മുത്തു,വിബീഷ്ചന്ദ്രൻ, എം ഫസലു, നാസർപുത്തംകുളം എന്നിവർ പുഷ്പാർച്ചന നടത്തി പ്രസംഗിച്ചു