മലപ്പുറം: അനധികൃതമായി കടത്താന്‍ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. വാലില്ലാപ്പുഴയില്‍ ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. പാലക്കാട് തൃപ്പനച്ചി സ്വദേശി ഫൈസല്‍ (36), മഹാരാഷ്ട്ര സ്വദേശി ഗണേശ (44) എന്നിവരെയാണ് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ അരീക്കോട് പൊലീസാണ് വാഹന പരിശോധന നടത്തിയത്. 96,00,000 ലക്ഷം രൂപയുടെ രേഖകളില്ലാത്ത പണമാണ് പിടികൂടിയത്.