ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടികൊലപെടുത്തി. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
രാത്രിയോടെ ആലപ്പുഴയിലെ സ്വവസതിയിലേക്ക് മടങ്ങവെ മണ്ണഞ്ചേരിയിൽ വച്ചാണ് ആക്രമി സംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ആസൂത്രിതമായി കാറിൽ പിന്തുടർന്ന സംഘം പിന്നിൽ നിന്ന് ബൈക്ക് ഇടിച്ചുവീഴ്ത്തി മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കും ഇരുകൈകൾക്കും ശരീരമാസകലവും വെട്ടേറ്റ ഷാനെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിക്കുകയായിരുന്നു.