യാത്രാനിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ കോൺ ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വർക്കേഴ്സിന്റെ നേതൃത്വത്തില്‍ ഇന്ന് അർധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കും. ബിഎംഎസ് ഒഴികെയുള്ള സംഘ ടനകളാണു സമരത്തിലുള്ളത്. ഇതേ ആവശ്യമുന്നയിച്ച് ബിഎം എസ് സംയുക്ത മോട്ടർ ഫെഡറേഷന്‍ നാളെ രാവിലെ 6 മുതൽ 12 മണിക്കൂർ പണിമുടക്കും. സ്വ കാര്യ ബസുകളും ലോറികളും പണിമുടക്കിൽ പങ്കെടുക്കുന്നില്ല. സംഘടനകളുമായി മന്ത്രി ആന്റണി രാജു ഇന്നു ചർച്ച നടത്തിയേക്കും . എന്നാൽ അറിയിപ്പു ലഭിച്ചിട്ടില്ലെന്നു സംഘടനാ നേതാക്കൾ പറഞ്ഞു