തെന്നല : ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ പൂക്കിപ്പറമ്പ് - അറക്കൽ - ഒഴൂർ റോഡിന്റെ  പ്രവർത്തി വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സി പി ഐ -എം തെന്നല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, അറക്കൽ അങ്ങാടിയിൽ മനുഷ്യച്ചങ്ങല തീർത്തു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് അന്നത്തെ എം എൽ എ അബ്ദുറബ്ബ് പ്രവർത്തി ഉദ്ഘാടനം ചെയ്ത റോഡിന്റെ പണി ഏകദേശം ഒരു വർഷമാകാറായിട്ടും തുടങ്ങിയേടത്തു തന്നെയാണ്. 

രണ്ടു കിലോമീറ്റർ റോഡ് രണ്ടു ഘട്ടങ്ങളിലായി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടു കോടി നീക്കിവെച്ചതായിരുന്നു. മണ്ണാർ പടി മുതൽ യാറം പടി വരെയുള്ള ഭാഗത്തിന് 2020 ജൂലൈ മാസത്തിൽ ടെണ്ടർ ആയെങ്കിലും പ്രവർത്തി നടത്താൻ അധികൃതർ തയ്യാറായില്ല.എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ടെണ്ടർ ചെയ്യാത്ത യാറം പടി മുതൽ ഇല്ലിക്കൽ പടി വരെയുള്ള  രണ്ടാം റീച്ചിലെ ടാറിംഗ് പൊളിച്ച് പാറപ്പൊടികൾ റോഡിൽ നിറച്ചു.ഈ റീച്ചിൽ ടെണ്ടർ നടന്നതാകട്ടെ 2021 ഏപ്രിൽ മാസത്തിലും.



കാൽനട യാത്ര പോലും അസാധ്യമായ റോഡ് ഉടൻ പ്രവർത്തിപൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ലോക്കൽ സെക്രട്ടറി കെ വി മജീദ്, അബ്ദുറഹിമാൻ മച്ചിങ്ങൽ, സുബ്രഹ്മണ്യൻ പറമ്പേരി, ടി മുഹമ്മത് കുട്ടി, കെ വി സലാം, എൻ ശ്രീധരൻ, കരീം തുടങ്ങിയവർ മനുഷ്യ ചങ്ങലക്ക് നേതൃത്വം നൽകി

Previous Post Next Post

Whatsapp news grup