സി.പി.എം വെളിയങ്കോട് ലോക്കൽ കമ്മറ്റി സെക്രട്ടറിയും ഏരിയാ കമ്മറ്റി അംഗവുമായ പി.എം ആറ്റുണ്ണി തങ്ങൾ പാർട്ടിയിൽ നിന്ന് രാജി വെച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തോടനുബന്ധിച്ച് നടന്ന പാർടി വിരുദ്ധ ജാഥയെ തുടർന്ന് ജില്ലാകമ്മറ്റിയിൽ നിന്നും നടപടി നേരിട്ട ടി.എം സിദ്ധിഖിന്റെ അടുത്ത അനുയായിയാണ് ആറ്റുണ്ണി തങ്ങൾ.
ഇക്കഴിഞ്ഞ ലോക്കൽ കമ്മറ്റി സമ്മേളനത്തിൽ വെളിയങ്കോട് എൽ.സിയുടെ സെക്രട്ടറിയായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. ഏരിയാ സമ്മേളനത്തിലും ടി.എം സിദ്ധിഖ് അനുകൂല നിലപാടാകും ഭൂരിപക്ഷത്തിന് എന്ന ധാരണ തെറ്റായിരുന്നു എന്ന് തെളിയുകയും സമ്മേളനം പാർടി മേൽക്കമ്മറ്റി നിലപാട് ശരി വെക്കുകയും ചെയ്തതിലുള്ള പ്രതിഷേധമായാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ രാജി തീരുമാനം.