വള്ളിക്കുന്ന്: അരിയല്ലൂര്‍ എം.വി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ജില്ല മിനി വോളിബാള്‍ ചാമ്ബ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബോധി യുവവേദി താനൂരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ യുവധാര പുത്തൂര്‍ കോട്ടക്കലും ചാമ്ബ്യന്മാരായി.
ഫൈനലില്‍ ബോധി താനൂര്‍ വിന്നേഴ്സ് വെറ്റിലപ്പാറയെയും യുവധാര കോട്ടക്കല്‍ എം.വി ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയുമാണ് പരാജയപ്പെടുത്തിയത്. സമാപന ചടങ്ങില്‍ സ്റ്റേറ്റ് വോളിബാള്‍ അസോസിയേഷന്‍ ജോയന്‍റ് സെക്രട്ടറി ബാബു പാലാട്ട് വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. ജില്ല വോളിബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എം. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.
അസോസിയേഷന്‍ ഭാരവാഹികളായ കെ.കെ. സുകുമാരന്‍, സജിത്, പി. സൈതലവി എന്നിവര്‍ സംസാരിച്ചു. വത്സരാജ് സ്വാഗതവും കെ. ശശിധരന്‍ നന്ദിയും പറഞ്ഞു.