തിരൂരങ്ങാടി: പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞു എത്തിയ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുള്ളക്കുട്ടി ഹാജിയാണ് മരിച്ചത്.
മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി ശഹനാദ് (18) ഇന്നലെ ബൈക്കപകടത്തിൽ മരിച്ചിരുന്നു. മരണ വിവരമറിഞ്ഞു മുന്നിയൂർ പറക്കടവിൽ മകളുടെ വീട്ടിലെത്തിയ അബ്ദുള്ളക്കുട്ടി ഹാജി ഏറെ സങ്കടപ്പെട്ടിരുന്നു.
ചെമ്മാട് റോഡിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി അബ്ദുവിന്റെ മകൻ ഷഹനാദ് (20) മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടം നടന്നത്.