തിരുവനന്തപുരം∙ കായികമന്ത്രി വി.അബ്ദുറഹിമാൻ ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോകുന്നു. യാത്രയ്ക്ക് അനുമതി നൽ‌കി സർക്കാർ ഉത്തരവിറങ്ങി. ഡിസംബർ 26 മുതൽ 2022 ജനുവരി 15 വരെയാണ് യാത്രാനുമതി. 


ന്യൂയോർക്കിലെ ജോൺസ് ഹോപ്കിൻസ് ഔട്ട്പേഷ്യന്റ് സെന്ററിലാണ് ചികിൽസ. ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും.താനൂർ എംഎൽഎ യാണ് വി.അബ്ദുറഹിമാന്‍. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ  985 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലേ ക്കെത്തിയത്. 


കെപിസിസി അംഗവും തിരൂർ നഗരസഭ ഉപാധ്യക്ഷനു മായിരുന്നു കോൺഗ്രസുമായി പിണങ്ങി 2014ൽ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി മത്സരിച്ചു. 2016 ൽ സിപിഎം സ്വതന്ത്രനായി ആദ്യമായി നിയമസഭയിലെത്തി. 

Previous Post Next Post

Whatsapp news grup