വയനാട് : അതിമാരകമായ മയക്കുമരുന്നുമായി സിനിമ- സീരിയല്‍ താരം പൊലീസ് പിടിയിൽ. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണ്‍ ആണ് പൊലീസ് പിടിയിലായത്.

വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്നുമായി ഇയാൾ പിടിയിലായത്. എൽ എസ് ഡി സ്റ്റാമ്പുകളാണ് ഇയാളുടെ കൈയ്യിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. 0.140ഗ്രാം എല്‍ എസ് ഡി സ്റ്റാമ്പുകള്‍ ആണ് കണ്ടെടുത്തത്.

രഹസ്യ വിവരത്തെ തുടർന്ന് വൈത്തിരി എസ്ഐ ഇ രാംകുമാറും സംഘവും, ലഹരി വിരുദ്ധ സേനാംഗങ്ങളും, നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി രജികുമാറിന്റെ നേതൃത്വത്തില്‍ സംയുക്തമായിട്ടാണ് തിരച്ചിൽ നടത്തിയത്. ഡെന്‍സനെതിരെ എന്‍ ഡി പി എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്ത ഡെൻസനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous Post Next Post

Whatsapp news grup