● പാ​ണ്ടി​ക്കാ​ട് നി​ര്‍​ത്തി​യി​ട്ട ബൈ​ക്കി​ല്‍​നി​ന്ന് 20 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. പാ​ണ്ടി​ക്കാ​ട് ടൗ​ണി​ലെ ഗോ​ള്‍​ഡ് ക്ലീ​നി​ങ് സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ കി​ഷോ​റാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.  ക്ലീ​ന്‍ ചെ​യ്ത ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ഒ​റ​വം​പു​റ​ത്തെ വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി ക​ട​യി​ല്‍ ക​യ​റി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ ത​ക്ക​ത്തി​ലാ​ണ് ബൈ​ക്കി​ല്‍​വെ​ച്ച ക​വ​റു​ള്‍​പ്പെ​ടെ മോ​ഷ​ണം പോ​യ​ത്. ഒ​റ​വം​പു​റ​ത്തെ ക​ട​യി​ല്‍​നി​ന്ന് മോ​ഷ​ണ​ത്തിെന്‍റ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പാ​ണ്ടി​ക്കാ​ട് ടൗ​ണി​ലെ വി​വി​ധ ജ്വ​ല്ല​റി​ക​ളി​ലെ പ​ഴ​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക്ലീ​ന്‍ ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​ണ് കി​ഷോ​ര്‍. ഇ​ത്ത​ര​ത്തി​ല്‍ ക്ലീ​ന്‍ ചെ​യ്ത 450 ഗ്രാ​മോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ഒ​റ​വം​പു​റ​ത്തെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​കു​യാ​യി​രു​ന്ന കി​ഷോ​ര്‍ വ​ഴി​യി​ലെ ക​ട​യി​ല്‍​നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ഇ​റ​ങ്ങി​യ ത​ക്ക​ത്തി​ന് ബൈ​ക്കി​ല്‍ ക​വ​റി​ല്‍ തൂ​ക്കി​യ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മോ​ഷ്​​ടാ​വ് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മോ​ഷ്​​ടാ​വ് കി​ഷോ​റിെന്‍റ ബൈ​ക്കി​ലെ ക​വ​ര്‍ എ​ടു​ത്ത് കൊ​ണ്ടു​പോ​കു​ന്ന​ത് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്ന് വ്യ​ക്ത​മാ​ണ്.


● മ​ങ്ക​ട റൂ​ട്ടി​ല്‍ ഉ​ള്ളാ​ട്ടു​പാ​റ മു​ഹ​മ്മ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ കെ​എ​ല്‍ 9 എ​എ​ന്‍ 1548 ന​മ്പറി​ലു​ള്ള കാ​ര്‍ ഡാ​ഷ്ബോ​ര്‍​ഡ് ഭാ​ഗ​വും മു​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സു​ക​ളും ത​ക​ര്‍​ത്ത​ശേ​ഷം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ല​ക്കി​ടി റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​ന്പി​ലാ​ണ് മാ​രു​തി എ​ര്‍​ട്ടി​ഗ കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. കാ​റി​നു​ള്ളി​ലാ​കെ മു​ള​കു​പൊ​ടി വി​ത​റി​യ നി​ല​യി​ലാ​ണ്. അ​ജ്ഞാ​ത​ര്‍ ത​ട്ടി​യെ​ടു​ത്ത​ശേ​ഷം കാ​ര്‍ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നു ക​രു​തു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തു സം​ഘ​ങ്ങ​ളു​മാ​യി സം​ഭ​വ​ത്തി​നു ബ​ന്ധ​മു​ണ്ടോ​യെ​ന്ന സം​ശ​യ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.


● മലപ്പുറം സ്വദേശിയായ  കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന മുഹമ്മദ് മുസ്തഫയെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി 200 ലേറെ പവന്‍ മോഷ്ടിച്ച കേസുകളില്‍ പ്രതിയാണ് കറുത്ത കോട്ടും ഹെല്‍മറ്റും ധരിച്ചാണ് മോഷണം നടത്തിവന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പുലര്‍ച്ചെയാണ് ഇയാള്‍ മോഷണം നടത്താറ്. ബൈക്കിന് നമ്ബര്‍ പ്ലേറ്റുണ്ടായിരുന്നില്ല.  കറുത്ത കോട്ട് ധരിക്കുന്നതുകൊണ്ട് സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല. ഒറ്റക്കാണ് പ്രതി മോഷണം നടത്തിയിരുന്നത്.


● എടവണ്ണ തിരുവാലിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുവാലി കൊളക്കാട്ടിരി റോഡില്‍  ദിലീപ് കുമാര്‍ (52) ആണ് മരിച്ചത്. തിരുവാലി സ്‌കൂള്‍പടിയിലാണ് അപകടം. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോകവെ എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ എടവണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. എടവണ്ണ പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ദിലീപ് കുമാര്‍ അവിവാഹിതനാണ്.


● അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വെണ്ടേക്കുംപൊയില്‍ ആദിവാസി ഊരുനിവാസികള്‍ പ്രക്ഷോഭത്തിലേക്ക്. കാലങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഊരിനോട് കാണിക്കുന്ന അവ​ഗണനയില്‍ പ്രതിഷേധിച്ചാണ് ഊരു നിവാസികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ആറ് പതിറ്റാണ്ടിലേറെയായി പട്ടയം പോലുമില്ലാതെ കഴിയുന്ന ഇരുപത്തിമൂന്നോളം കുടുംബങ്ങളാണ് ഊര് സംരക്ഷണ സമിതി രൂപീകരിച്ച്‌ പ്രക്ഷോഭത്തിന് തയ്യാറെടുത്തിരിക്കുന്നത്. ഇരുപത്തിമൂന്ന് കുടുംബങ്ങള്‍ക്കും സ്ഥിരം പട്ടയം അനുവദിക്കുക, വാസയോ​ഗ്യമായ പാര്‍പ്പിടങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക, ഊരിലേക്ക് ​ഗതാ​ഗത യോ​ഗ്യമായ റോഡ് നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഊര് സംരക്ഷണ സമിതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുവാന്‍ ഒരുങ്ങുന്നത്. ഊര് മൂപ്പന്‍ കോര്‍മന്റെ അധ്യക്ഷതയിലാണ് ഊര് സംരക്ഷണ സമിതി രൂപീകരിച്ചിരിക്കുന്നത്.


● ഊർങ്ങാട്ടിരിയിൽ അറുപത്തിയൊമ്പത് വര്‍ഷമായി വനാവകാശ പട്ടയത്തിന്റെ ബലത്തിലാണ് ഈ ഇരുപത്തിമൂന്ന് കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നത്. എന്നാല്‍ ഊരിന് ചുറ്റുമുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിക്കും തോട്ടങ്ങള്‍ക്കും സ്ഥിരം പട്ടയമുണ്ട്. ഊര് നിവാസികള്‍ സ്ഥിരം പട്ടയത്തിനായി അധികാരികള്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഇതിലൊന്നും ഇതുവരെ തീരുമാനമായില്ല. ഇതാണ് പ്രക്ഷോഭത്തിലേക്കിറങ്ങാന്‍ ആദിവാസികളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്.


● ക​രു​വാ​ര​കു​ണ്ടിൽ  പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. കേ​ര​ള എ​സ്​​റ്റേ​റ്റ് പാ​ന്ത​റ​യി​ലെ ആ​ലി​പ്പ​റ്റ ഷാ​ഹി​ദ് ഷ​ഹ​ലി​നെ​യാ​ണ് (29) പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ.​എ​സ്.​പി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പോ​ക്സോ കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.


● നിലമ്പൂർ എ​ട​ക്ക​രയിൽ  ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഒ​ടു​വി​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ നാ​ട്ടു​കാ​ര്‍ ബോ​ര്‍ഡ് നീ​ക്കം ചെ​യ്തു. മൂ​ത്തേ​ടം നാ​ര​ങ്ങ​മൂ​ല​യി​ല്‍ ചീ​ര​പ്പാ​ടം-​വെ​ള്ളാ​ര​മു​ണ്ട പ​ഞ്ചാ​യ​ത്ത് റോ​ഡി​ലാ​ണ്  രാ​വി​ലെ 10ഓ​ടെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ എ​ത്തി ബോ​ര്‍ഡ് സ്ഥാ​പി​ച്ച​ത്. താ​ങ്ക​ള്‍ വ​ന​മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത് സൂ​ക്ഷി​ച്ച്‌ വേ​ഗം കു​റ​ച്ചു പോ​കു​ക എ​ന്നാ​യി​രു​ന്നു റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന കാ​ട്ടാ​ന​യു​ടെ ചി​ത്ര​സ​ഹി​ത​മു​ള്ള ബോ​ര്‍ഡി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ദു​രി​ത​ത്തി​ലാ​യ ആ​ളു​ക​ള്‍ താ​മ​സി​ക്കു​ന്നി​ട​ത്ത് വ​ന​മേ​ഖ​ല​യെ​ന്നും പ​റ​ഞ്ഞ് ബോ​ര്‍ഡ് നാ​ട്ടി​യ​താ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.


● വഴിക്കടവിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഏഴ് ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ പിടിയിലായി. വഴിക്കടവ് കാരക്കോട് സ്വദേശി കാരിയില്‍ സുരേഷ് ബാബു എന്ന സുരയെ (45) ആണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് 15 ലിറ്റര്‍ വിദേശ മദ്യവുമായി മറ്റൊരാളെയും വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നും പരിശോധനകള്‍ ശക്തമാക്കുമെന്ന് പൊലീസ്.


● എടപ്പാളിലും മൊബൈൽഫോൺ കടയിൽ നടന്ന മോഷണം സംബന്ധിച്ച അന്വേഷണത്തിനായി പോലീസെത്തി. പെരുമ്പാവൂരിലെ കടയിൽ നിന്ന് മോഷ്ടിച്ച ചില ഫോണുകൾ പ്രതികൾ എടപ്പാളിലെ ഒരു കടയിൽ വിറ്റതായി മൊഴിനൽകിയതോടെയാണ് തെളിവെടുപ്പിനായി മൂന്നുപ്രതികളുമായി പെരുമ്പാവൂർ പോലീസ് ഇവിടെയെത്തിയത്. പെരുമ്പാവൂരിലെ കടയിൽനിന്ന് 90 ഫോണുകളാണ് മോഷണം പോയത്.


● നിലമ്പൂരിൽ സിവിൽ സപ്ലൈസ് വകുപ്പും നിലമ്പൂർ നഗരസഭാ ആരോഗ്യ വിഭാഗവും പലവ്യജ്ഞന-പച്ചക്കറിക്കടകളിൽ പരിശോധന നടത്തി. കടകളിൽ വിലവ്യത്യാസമുണ്ടെന്ന പരാതിയെത്തുടർന്നാണ് പരിശോധന. നിലമ്പൂർ നഗരസഭയിലെ പലവ്യജ്ഞന-പച്ചക്കറിക്കടകളിൽ വ്യത്യസ്ത വില ഈടാക്കുന്നതായും അമിതവില ഈടാക്കുന്നതായുമുള്ള പൊതുജനങ്ങളുടെ പരാതിയെത്തുടർന്നാണ് സിവിൽ സപ്ലൈസ് വകുപ്പും നിലമ്പൂർ നഗരസഭാ ആരോഗ്യ വിഭാഗവും കടകളിൽ പരിശോധന നടത്തിയത്. പച്ചക്കറിക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തണമെന്ന് കഴിഞ്ഞദിവസം ചേർന്ന താലൂക്ക് വികസന സമിതിയിലും ആവശ്യമുയർന്നിരുന്നു.


● തേഞ്ഞിപ്പലത്ത്‌ കാലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവനിൽ ഉദ്യോഗസ്ഥന് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം മടക്കി. റിപ്പോർട്ടിലെ വിവരങ്ങൾ തൃപ്തികരമല്ലെന്ന് യോഗം വിലയിരുത്തി. വ്യക്തത വരുത്തി റിപ്പോർട്ട് അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ സമർപ്പിക്കാൻ തീരുമാനിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതക്കാൻ സിൻഡിക്കേറ്റ് ആവശ്യപ്പെട്ടു.


● എടപ്പാളിൽ കെ-റെയിൽ പദ്ധതിയുടെ സർവേയ്ക്കായി എത്തിയ ഉദ്യോഗസ്ഥരെ കർമസമിതി പ്രവർത്തകർ തടഞ്ഞു. എടപ്പാളിനടുത്ത വട്ടംകുളം താഴത്തങ്ങാടിയിലെ പള്ളിക്കു സമീപത്തുകൂടിയാണ് കെ-റെയിലിന്റെ നിർദിഷ്ട അലൈൻമെന്റ് പോകുന്നത്. ഇവിടെയാണ് രാവിലെ തിരൂർ സ്‌പെഷ്യൽ ഓഫീസിൽനിന്ന് അഞ്ച്‌ ഉദ്യോഗസ്ഥരെത്തിയത്. സർവേ നടത്തി ഭൂമി അടയാളപ്പെടുത്താനുള്ള നടപടികളാരംഭിച്ചതോടെ ഇവിടത്തെ വീട്ടുകാരും കർമസമിതി ഭാരവാഹികളുംകൂടി ശ്രമം തടയുകയായിരുന്നു. ഇതോടെ ഇവർ നടപടികൾ നിർത്തിവെക്കുകയും ഉന്നതോദ്യോഗസ്ഥരെ വിവരമറിയിക്കുകയുമായിരുന്നു•


● പെരിന്തൽമണ്ണയിൽ ‘ഇസ്‌ലാം: ആശയസംവാദത്തിന്റെ സൗഹൃദനാളുകൾ’ എന്ന തലക്കെട്ടിലുള്ള പ്രചാരണത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുസമ്മേളനം നാളെ  നടക്കും.


● പെരുവള്ളൂർ പടിക്കലിൽ അർധരാത്രിയിൽ നടന്ന ബൈക്ക് അപകടത്തിൽ യുവാവ് ചോര വാർന്ന് മരിച്ചു.  പടിക്കൽ പറമ്പിൽപീടിക റോഡിൽ ആറങ്ങാട്ടുപറമ്പിലാണ് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി രാഹുൽ മരിച്ചത്. അർദ്ധരാത്രിയിൽ അപകടം നടന്നെങ്കിലും രാവിലെ 6 മണിയോടെയാണ് നാട്ടുകാർ രാഹുലിനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം  തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.


● പെരിന്തൽമണ്ണ രാമപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രാമപുരം പെട്രോൾ പമ്പിനടുത്ത്  അർദ്ധരാത്രിയിലാണ്  ബൈക്കും ലോറിയും കൂട്ടിയിടിച്ചത്. അപകടത്തിൽ രാമപുരം അള്ളാളത്ത് കോളനിയിലെ സുരേന്ദ്രൻ മരണപ്പെട്ടു. അപകടസ്ഥലത്ത് നിന്ന് ഉടനെ മൗലാന ഹോസ്പിറ്റലിലേക്കും അവിടുന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


● മലപ്പുറത്ത്‌ അധ്യാപകരുടെ പി.എസ്.സി. പട്ടിക വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിൽ രാപകൽ നിരാഹാരം നടത്തിയവരെ പോലീസ് ആശുപത്രിയിലേക്കു മാറ്റി. ഉദ്യോഗാർഥികളുടെ ആരോഗ്യനില മോശമായതിനെത്തുടർന്നാണ് വനിതാ പോലീസ് ആംബുലൻസുമായെത്തി ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. കഴിഞ്ഞദിവസം സ്‌പെഷ്യൽ ബ്രാഞ്ച് സംഘം സമരപ്പന്തൽ സന്ദർശിക്കുകയും സമരക്കാരുടെ ശാരീരികാവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.

മലപ്പുറത്ത് എൽ.പി. സ്‌കൂൾ അധ്യാപക മുഖ്യപട്ടിക പി.എസ്.സി. മാനദണ്ഡങ്ങൾ പാലിച്ച് വിപുലീകരിക്കണന്നാവശ്യപ്പെട്ട് 13-നാണ് ഇവർ നിരാഹാരം തുടങ്ങിയത്. മലപ്പുറം ചെമ്മങ്കടവിലെ ആതിര മഹേഷ്, പേരാമ്പ്ര സ്വദേശി ബിൻസി ജിതിൻ എന്നിവരെയാണ് കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്. അതിനെത്തുടർന്ന് രേഖ സതീഷിന്റെ നേതൃത്വത്തിൽ വേറൊരു സംഘം നിരാഹാരം തുടങ്ങി. പ്രശ്‌നപരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് സമരക്കാർ.


● അരീക്കോട് സ്റ്റേഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ അനധികൃത മണ്ണ് ഖനനത്തിന് ഉപയോഗിച്ച വാഹനങ്ങൾ അരീക്കോട് പൊലീസ് പിടികൂടി. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളും ആറു ടിപ്പർ ലോറികളുമാണ് കാവനൂർ, വെള്ളേരി ഉൾപ്പെടെയുള്ള ഖനന പ്രദേശങ്ങളിൽനിന്ന്  പോലീസ് സംഘം പിടിച്ചെടുത്തത്.  സ്റ്റേഷൻ പരിധിയിലെ വിവിധ ഇടങ്ങളിൽ അനധികൃതമായി മണ്ണ് ഖനനം ചെയ്ത് പാടശേഖരങ്ങൾ മണ്ണിട്ടു നികത്തുന്നതായി പരാതിയെ തുടർന്നായിരുന്നു പരിശോധന. പിടികൂടിയ വാഹനങ്ങൾ ജില്ല ജിയോളജിസ്റ്റിന് കൈമാറും. ഇതിനു പുറമെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ചാലിയാറിൽനിന്ന് മണൽ വാരുന്ന 10 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


● പെരുവള്ളൂർ പറമ്പിൽ പീടികയിൽ നിർമ്മാണ ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ചേലേമ്പ്ര കൊളക്കുത്ത് നമ്പ്രത്തൊടി വീട്ടിൽ ബാലകൃഷ്ണൻ (60) ആണ് മരിച്ചത്. പറമ്പിൽ പീടികയിൽ ജോലിക്കിടെയാണ് കുഴഞ്ഞു വീണത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംസ്കാരം ഇന്ന് വീട്ടു വളപ്പിൽ.


● കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽനിന്ന്‌ തിരൂർ റോഡിലേക്കുള്ള ബൈപ്പാസിന്റെ വലതുഭാഗത്തെ വശം ഇടിഞ്ഞുതാഴ്‌ന്നു. രാവിലെ ഭാരംകയറ്റിയ ഒരു ലോറി കടന്നുപോകുന്നതിനിടെയാണ് സംഭവം. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിന് വീതി വളരെ കുറവാണ്.


● എടപ്പാളിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനം കാത്തുകിടക്കുന്ന  മേൽപ്പാലത്തിന്റെ ഭാരശേഷി പരിശോധനയ്ക്കും ടാറിങ് ഗുണമേൻമ പരിശോധനയ്ക്കും തുടക്കമായി. 13.65 കോടി രൂപ ചെലവിൽ നിർമിച്ച 220 മീറ്റർ നീളവും 7.5. മീറ്റർ വീതിയുമുള്ള പാലത്തിന് എത്ര ടൺ ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്ന് വിലയിരുത്താനുള്ള പരിശോധനയാണിത്. ഉദ്ഘാടനത്തിന് മുൻപ് ഇനി ശേഷിക്കുന്ന പ്രധാന ജോലിയാണിത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ്‌ കോർപ്പറേഷൻ കേരളയുടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുക.


● നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ പന്നിയംകാട് നിവാസികൾക്ക് നിലമ്പൂർ-നായാടംപൊയിൽ മലയോരപാതയിൽ നിന്ന് വനത്തിലൂടെയുള്ള മണ്ണ് റോഡാണ് ഏക ആശ്രയം. എന്നാൽ വനം വകുപ്പ് കനിയാതെ റോഡ് യാഥാർത്ഥ്യമാകില്ല. മണ്ണുപ്പാടം-പന്നിയംകാട് റോഡ് കോൺക്രീറ്റ് ചെയ്യണമെന്ന ഇവരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ റോഡിനെ മാത്രം ആശ്രയിച്ച് കഴിയുന്ന 40-ഓളം കുടുംബങ്ങൾ മഴക്കാലത്ത് ദുരിതജീവിതമാണ് നയിക്കുന്നത്. ഇക്കുറി മഴ നീണ്ടതോടെ റോഡ് ചെളിക്കുളമായി ഇരുചക്രവാഹനങ്ങക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നിലമ്പൂർ ചാലിയാർ മേഖലയിൽ അരനൂറ്റാണ്ടിലേറെ കാലമായി കഴിയുന്ന കുടുംബങ്ങളാണ് അധികവും. പന്നിയംകാട്, ചരിയംകുത്ത് മേഖലയിൽപ്പെട്ടവർക്ക് മഴക്കാലം തുടങ്ങിയാൽപ്പിന്നെ അടുത്ത വേനൽവരെ ദുരിതംതന്നെ. പ്രദേശവാസികൾക്ക് രോഗംവന്നാൽ കസേരയിലിരുത്തി ചുമന്നുകൊണ്ടുപോകേണ്ട ഗതികേടാണ് നിലവിലുള്ളത്. റോഡ് മോശമായതിനാൽ കുട്ടികൾ ഉൾപ്പടെ ഒരു കിലോമീറ്ററോളം കാൽനടയായി സഞ്ചരിക്കണം. പ്രദേശവാസകൾ ഒപ്പിട്ട് ചാലിയാർ ഗ്രാമപ്പഞ്ചായത്ത്, വനംവകപ്പ് അധികൃതർ എന്നിവർക്ക് നിവേദനങ്ങൾ നൽകിയിട്ടും പ്രശ്ന പരിഹാരമായിട്ടില്ല.


● പൊന്നാനി താലൂക്കിലെ റേഷൻകടകളിലേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഒറ്റകേന്ദ്രത്തിലേക്ക് മാറ്റുന്നു. ഇതോടെ പൊന്നാനിയിലെ പേരുകേട്ട അരിഗോഡൗൺ ഓർമയാകും. പൊന്നാനിയിലെ ഗോഡൗൺ മാറ്റാനുള്ള സപ്ലൈകോയുടെ നീക്കം വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്. പൊന്നാനി പി.സി.സി. സൊസൈറ്റിക്കു കീഴിൽ 1956 മുതൽ ആരംഭിച്ച ഗൗഡൗൺ ഇപ്പോൾ പൊന്നാനി സഹകരണ റൂറൽ സൊസൈറ്റിയുടെ കീഴിലാണ്. പൊന്നാനിയിലെ ഈ ഗോഡൗണിൽനിന്നാണ് മുൻപ് പൊന്നാനി താലൂക്കിനു പുറമേ തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ മൊത്തവ്യാപാരികൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണംചെയ്തിരുന്നത്. താലൂക്കിലെ 127 റേഷൻകടകളിലേക്കാണ് ഇവിടെനിന്ന് ഭക്ഷ്യധാന്യങ്ങൾ വിതരണംചെയ്തിരുന്നത്. സിവിൽ സപ്ലൈസ് കോർപ്പറേഷനിൽനിന്ന് ഭക്ഷ്യധാന്യ വിതരണം സപ്ലൈകോ ഏറ്റെടുത്തതോടെ താലൂക്കിലെ വിതരണം മൂന്നിടത്തേക്കു മാറ്റി. തീരദേശത്തേതുൾപ്പെടെ 59 റേഷൻകടകളിലേക്കുള്ള വിതരണം മാത്രം പൊന്നാനിയിൽ നിലനിർത്തി ബാക്കിയുള്ളവ നരിപ്പറമ്പ്, എടപ്പാൾ എന്നിവിടങ്ങളിലെ സ്വകാര്യവ്യക്തികളുടെ ഗൗഡൗണുകളിൽനിന്നാക്കി. എന്നാൽ, ഇപ്പോൾ മൂന്നിടത്തുനിന്ന് വിതരണംചെയ്യുന്ന രീതി ഒഴിവാക്കി എടപ്പാൾ നടുവട്ടത്തുള്ള ഗോഡൗണിൽനിന്ന് എല്ലായിടത്തേക്കും വിതരണം ചെയ്യുന്നതിനുള്ള നടപടിയാണ് സപ്ലൈകോ സ്വീകരിച്ചിട്ടുള്ളത്.


● മലപ്പുറം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹോക്കി കളിച്ചുനടന്ന പയ്യൻ സർവകലാശാലാ മീറ്റിൽ സ്വർണമണിഞ്ഞത് 400 മീറ്റർ ഓട്ടത്തിൽ. ഹോക്കിയെ ജീവനുതുല്യം സ്നേഹിച്ച പൊറ്റേമ്മൽ ബിബിൻകുമാർ മണ്ണാർക്കാട് കല്ലടി എം.ഇ.എസ്. കോളേജിനു വേണ്ടിയായിരുന്നു നേട്ടംകൊയ്തത്. 49.08 സെക്കൻഡിൽ ബിബിൻ ഫിനിഷിങ് ടേപ്പ് തൊട്ടു. റാഷിബ് (തൃശ്ശൂർ സെയ്ന്റ് തോമസ്) രണ്ടാമതും ആർ. ലൈജു (ഗവ. ആർട്സ് കോളേജ്) മൂന്നാമതുമെത്തി. മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശിയാണ് ബിബിൻ.


● പൊന്നാനി എരമംഗലത്ത്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയിലൂടെ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിൽ 70 കോടി രൂപയുടെ സമഗ്ര കുടിവെള്ളപദ്ധതിക്ക് തുടക്കമായി. കുടിവെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന വെളിയങ്കോട് പഞ്ചായത്തിലെ 8000 കുടുംബങ്ങൾക്ക് ഭാരതപ്പുഴയിൽനിന്ന് ശുദ്ധീകരിച്ച കുടിവെള്ളം പൈപ്പിലൂടെ നേരിട്ടു വീട്ടുപടിക്കൽ എത്തുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.


● പള്ളിക്കലിൽ അസൗകര്യങ്ങളുടെ നടുവിൽ പള്ളിക്കൽ വില്ലേജോഫീസിന് ശ്വാസംമുട്ടുന്നു. 1979-ൽ പള്ളിക്കൽ ബസാറിലെ മൂന്ന് സെന്റ് പുറമ്പോക്ക് ഭൂമിയിൽ നിർമിച്ച കൊച്ചു കെട്ടിടത്തിലാണ് ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കുടുസ്സു മുറികളുള്ള ഈ കെട്ടിടത്തിൽ വില്ലേജോഫീസ് പോലുള്ള ഒരു പ്രധാന സ്ഥാപനം പ്രവർത്തിപ്പിക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെയില്ല. വില്ലേജോഫീസർക്കും ജീവനക്കാർക്കും ജോലിയെടുക്കുവാൻ മതിയായ സ്ഥലസൗകര്യം കെട്ടിടത്തിലില്ല. ഭൂരേഖകൾ സൂക്ഷിക്കുവാൻ ഫലപ്രദമായ സംവിധാനങ്ങളുമില്ല.

പള്ളിക്കലിൽ ഫയലുകളും രജിസ്റ്ററുകളും നിലത്തും അലമാരകളുടെ മുകളിലുമൊക്കെയാണ് വെച്ചിട്ടുള്ളത്. കാലപ്പഴക്കംകൊണ്ടു കേടുവന്ന് ചോർന്നൊലിക്കുന്ന കെട്ടിടത്തിന് മുകളിൽ ആസ്ബ്‌സ്റേറാസ് ഷീറ്റിട്ടതും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. ഏതു നിമിഷവും തകർന്നു വീഴാവുന്നത്ര ശോചനീയമായ അവസ്ഥയിലാണ് ഓഫീസ് കെട്ടിടം. ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ ഏക വില്ലേജാണിത്. 25.96 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വില്ലേജിൽ 60000-ത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്നു.


● കോട്ടയ്ക്കൽ റണ്ണേഴ്‌സ് ക്ലബ്ബ് ആണ് ഗോവയിൽനടന്ന മാരത്തണിൽ ഏറ്റവും കൂടുതൽ ഓട്ടക്കാരെ പങ്കെടുപ്പിച്ചത്. ക്ലബ്ബംഗങ്ങളായ 22 പേരാണ് വിവിധ വിഭാഗങ്ങളിലായി പങ്കെടുത്തത്. സംഘം കഴിഞ്ഞദിവസം കോട്ടയ്ക്കലിൽ തിരിച്ചെത്തി. ഹാഫ് മാരത്തോണിൽ ക്ലബ്ബിന്റെ സെക്രട്ടറിക്കും ക്ലബ്ബംഗം സജാസ് പുതുക്കിടിക്കും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞു. ഫുൾ മാരത്തണിൽ പ്രദീപ് പിള്ള മികച്ച പൊസിഷനിൽ ഫിനിഷ് ചെയ്തു.


● പട്ടിക്കാട് മണ്ണാർമല പച്ചീരി ജലദുർഗാദേവി ക്ഷേത്രത്തിൽ വീണ്ടും മോഷണം. സി.സി.ടി.വി. ഹാർഡ് ഡിസ്ക്, മോണിറ്റർ, പണം എന്നിവ കവർന്നു. ബുധനാഴ്ച രാവിലെ ആറോടെ പൂജാരി നടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രമുറ്റത്ത് സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരം കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. ഓടുകൾ ഇളക്കിനീക്കിയാണ് കള്ളൻ അകത്ത് പ്രവേശിച്ചത്. മൂന്ന് മാസം മുമ്പ് ഇതേ ക്ഷേത്രത്തിൽ നടന്ന മോഷണത്തെത്തുടർന്ന് പോലീസിെൻറ നിർേദശപ്രകാരമാണ് സി.സി.ടി.വി. സ്ഥാപിച്ചത്. പെരിന്തൽമണ്ണ മണ്ണാർമലയിൽ ഇത്തവണ ഇവയും കള്ളൻ മോഷ്ടിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡൻറ്ന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി., മേലാറ്റൂർ സി.ഐ., മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പച്ചീരി ജല ദുർഗ്ഗാദേവീക്ഷേത്രത്തിൽ തുടർച്ചയായുള്ള മോഷണത്തിൽ  പ്രതിഷേധം ശക്തമായി.

Previous Post Next Post

Whatsapp news grup