ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയും  ചേന്നര മൗലാന ആർട്‌സ്‌ സയൻസ് കോമേഴ്സ് കോളേജും  എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ കോളേജ് ക്യാമ്പസ്സിൽ വെച്ച്  സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 137 പേർ രക്‌തധാനത്തിനായ് സന്നിഹിതരാകുകയും 76 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു.


കോളേജ് പ്രിൻസിപ്പൽ ഡോ സതീഷ്‌ KP  ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിന് ബി ഡി കെ  തിരൂർ താലൂക്ക് ട്രഷറർ ജിതിൻ മോര്യ. എക്സിക്യൂട്ടീവ് മെമ്പർ അഹമ്മദ് ആൽഫാരിസ്,കോർഡിനേറ്റർ ആഷിക്ക്.വുമൻസ് കോഡിനേറ്റർ ജിഫ്രിയ,തെസ്നി. അഡ്മിനിസ്‌ട്രേറ്റർ റാസി,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ  ഷാനവാസ്,സൗമ്യ.എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി അജ്മൽ,ജോയിന്റ് സെക്ടറി സെക്രട്ടറി കൃഷ്ണപ്രിയ, സെക്കന്റ് ഇയർ വിദ്യാർഥികളുടെ സംഘടനയായ നന്മയും  ചേർന്ന് നേതൃത്വം നൽകി.

Previous Post Next Post

Whatsapp news grup