പെരിന്തൽമണ്ണ: കൊടികുത്തിമല വിനോദ സഞ്ചാര കേന്ദ്രം മനോഹരമാക്കാൻ നടത്തിയ നിർമാണങ്ങളുടെ സമർപ്പണം നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. ഫോട്ടോകൾ എടുക്കാനുള്ള സൗകര്യങ്ങൾ, മലയിലേക്ക് നടന്നുവരുന്നവർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, ഏറുമാടങ്ങൾ, നിരീക്ഷണ ഗോപുരം ടൈലുകൾ പതിച്ച് മനോഹരമാക്കൽ തുടങ്ങിയവയാണ് നടത്തിയിരിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമാണങ്ങൾ നടത്തിയത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ബ്ലോക്ക് പഞ്ചായത്തംഗം പ്രബീന ഹബീബ്, എ.കെ. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post Next Post

Whatsapp news grup