പരപ്പനങ്ങാടി ഒരുവയസ്സും നാലുമാസവുമായ കുട്ടിയുടെ തല അലൂമിനിയം പാത്രത്തിനുള്ളിൽ കുടുങ്ങി. അഗ്നിരക്ഷാസേനയെത്തി പാത്രം മുറിച്ച് കുഞ്ഞിനെ രക്ഷിച്ചു.

 പരപ്പനങ്ങാടി പുത്തൻപീടിക അങ്കണവാടിക്കു സമീപം കുന്നത്ത് പ്രമോദിന്റെ മകൻ ആദിൽദേവിന്റെ തലയാണ് അലൂമിനിയം പാത്രത്തിൽ കുടുങ്ങിയത്. ഉടനെ കുട്ടിയുടെ അമ്മ അങ്കണവാടി അധ്യാപികയായ ഇന്ദിരയെ വിവരമറിയിച്ചു. ഇന്ദിര താനൂർ അഗ്നിരക്ഷാസേനയിൽ വിളിച്ചറിയിച്ചു. 


പുതുതായി ലഭ്യമായ അത്യാധുനിക സൗകര്യങ്ങളുള്ള ദ്രുതപ്രതികരണ വാഹനവുമായി അഗ്നിരക്ഷാസേന സംഭവസ്ഥലത്തേക്ക് കുതിച്ചു. സേനാംഗങ്ങൾ ഷീറ്റ് കട്ടർ ഉപയോഗിച്ച് നിമിഷങ്ങൾക്കകം പാത്രംമുറിച്ച് കുട്ടിയെ രക്ഷിച്ചു

Previous Post Next Post

Whatsapp news grup