തിരുർ: ഡിസംമ്പർ 11, 12 തിയ്യതികളിൽ തിരുർ നഗരസഭ വാഗൺ ട്രാജഡി ടൗൺഹാളിൽ നടക്കുന്ന 46 -) മത് സംസ്ഥാന പുരുഷ - വനിതാ പവർ ലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പവർ ലിഫ്റ്റിംഗ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റാണ് മത്സരത്തിന് ആദിത്യമരുളുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 300 ഓളം കായിക പ്രതിഭകൾ 2 ദിവസത്തെ മത്സരത്തിൽ പങ്കെടുക്കും. ദേശീയ, അന്തർദേശീയ താരങ്ങൾ മത്സരത്തിന് എത്തുന്നുണ്ട്. മത്സരം 11 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഇ.ടി.മുഹമ്മദ് ബഷീർ എം.പി. മുഖ്യാതിഥിയാവും.തിരൂർ ആർ.ഡി.ഒ പി.സുരേഷ് കുമാർ ഭദ്രദീപം തെളിയിക്കും. ചടങ്ങിൽ നഗരസഭാ ചെയർ പേഴ്സൺ എ.പി. നസീമ അദ്ധ്യക്ഷത വഹിക്കും.
ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുർ ഡി.വൈ.എസ്.പി ബെന്നി വി.വി. സമ്മാനദാനം നടത്തും. തിരുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ യു സൈനുദ്ധീൻ ചടങ്ങിൽ അദ്ധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ സംഘാടകരായ രമ ശശിധരൻ , മുജീബ് താനാളൂർ, പി.സുധാകരൻ, കെ.വത്സല, ടി. സന്ദീപ് എന്നിവർ പങ്കെടുത്തു.