തിരൂർ നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് എം എൽ എ കുറുകോളി മൊയ്തീൻന്റെ നേതൃത്വത്തിൽ കൽപ്പകഞ്ചരി ,വളവന്നൂർ, തിരുന്നാവായ, ആതവനാട് എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റ് ,പൊതുമരാമത്ത്, ജല അതോറിറ്റി ഉദ്യേഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു.
ഡിസംബർ 31-നുള്ളിൽ കൽപ്പകഞ്ചേരി പഞ്ചായത്തിൽ 2400 കണക്ഷനും വളവന്നൂരിൽ 3600 കണക്ഷനുകൾ പൂർത്തികരിക്കാനും ഡിസംബർ 31 തലക്കാട് ,വെട്ടം എന്നീ പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കാനും തീരുമാനമായി ഇതിൻ്റെ ഭാഗമായി തിരുന്നാവായ, വളവന്നൂർ, കൽപ്പകഞ്ചേരി എന്നീ പഞ്ചായത്തുകളിൽ പൊതുമരാമത്ത് ,ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സംയുക്ത സന്ദർശനത്തിനും യോഗത്തിൽ തീരുമാനമായി