താനൂർ: താനാളൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പരിപാടി ജനകീയlരോഗ്യം@ 2 സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് ഒരു തദ്ദേശ സ്വയംഭരണം ഏറ്റെടുത്ത് നടത്തുന്ന മാതൃക പദ്ധയിയാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. 

പദ്ധതിയുടെ ലോഗോ പ്രകാശനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ താനാളുർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലിക  അദ്ധ്യക്ഷയായി. കവിയും ചിത്രകാരനുമായ അസ്ലം തിരൂർ ആണ് ലോഗോ രൂപകൽപന ചെയ്തത്. ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ  കെ.വി.സിനി, 

പി സതീശൻ, അംഗങ്ങളായ പി. ജ്യോതി, ചാത്തേരി സുലൈമാൻ, ഷബിർ കുഴിക്കാട്ടിൽ, സെക്രട്ടറി പി. റാംജി ലാൽ, ആശുപത്രി വികസന സമിതി അംഗം 

മുജീബ് താനാളൂർ, ഹെൽത്ത് ഇൻസ്പെക്ടർ എം.സബിത, ജെ എച്ച് ഐ.മാരായ അജിത് ബാൽ, ഇ.എസ്. അമൃത എന്നിവർ സംസാരിച്ചു.

Previous Post Next Post

Whatsapp news grup