പൊന്നാനി: അൻപത്തി ഒന്നാമത് ജില്ലാ അത്ലറ്റിക് മീറ്റിൽ 67 സ്വർണവും 42 വെള്ളിയും 19 വെങ്കലവുമടക്കം 816 പോയിൻ്റുമായി ഓവറോൾ കിരീടം ചൂടിഐഡിയൽ കടകശ്ശേരി.
തുടർച്ചയായി പതിമൂന്നാം തവണയാണ് ഐഡിയൽ ചാമ്പ്യൻമാരാകുന്നത്. മഞ്ചേരി കാരക്കുന്ന് സ്വദേശിയായ കോച്ച് നദിഷ് ചാക്കോയുടെയും ഐഡിയൽ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിൻ്റെയും നേതൃത്വത്തിലുള്ള പരിശീലന മികവാണ് കോവിസിനെ മറികടന്ന ഈ വിജയത്തിൻ്റെ രഹസ്യം.
19 സ്വർണവും 28 വെള്ളിയും 23 വെങ്കലവുമടക്കം 666.5 പോയിൻ്റുകൾ നേടി കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി
11 സ്വർണവും 21 വെള്ളിയും 14 വെങ്കലവുമടക്കം 311 പോയിൻറുമായി കാവനൂർ സ്പോർട്സ് അക്കാദമിയാണ് മൂന്നാം സ്ഥാനത്ത്.
288.5 പോയിൻ്റുമായി കെ എച്ച് എം എച്ച് എസ് വാളക്കുളം നാലാം സ്ഥാനത്തും 169.5 പോയിൻ്റുമായായി ആർ എം എച്ച് എസ് എസ് മേലാറ്റുർ അഞ്ചാം സ്ഥാനത്തുമുണ്ട്.
സമാപന സമ്മേളനത്തിൽ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ: എം കെ ജയരാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ: സക്കീർ ഹുസൈൻ, മജീദ് ഐഡിയൽ, കാസിം, സക്കീർ ,സ്വർണലത തുടങ്ങിയവർ സംബന്ധിച്ചു
മുൻ അത്ലറ്റുകൾക്കും പരിശീലകർക്കും വൈസ് ചാൻസലർ ഉപഹാരങ്ങൾ സമർപിച്ചു