താനൂർ: നഗരസഭയുടെയും, വനിതാ ശിശുവികസനംവകുപ്പ് ഐ. സി. ഡി. എസി ന്റെ യും ആഭിമുഖ്യത്തിൽ, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നത്തിന്റെ ഭാഗമായി, 'ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ 'പരിപാടി സംഘടിപ്പിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ സുബൈദ അദ്ധ്യക്ഷത വഹിച്ച ചടങ്ങ്  ചെയർമാൻ ഷംസുദ്ധീൻ ഉത്ഘാടനം ചെയ്തു.


സ്ത്രീ ധനമെന്ന ദുരാചാരവും സ്ത്രീ പീഡനങ്ങളും ഇല്ലായ്മ ചെയ്യാൻ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങാമെന്ന്, സ്ത്രീ ധനവിരുദ്ധ റാലി ഉത്ഘാ ടനം ചെയ്തുകൊണ്ട് ചെയർമാൻ പൊതു ജനങ്ങളെ ഉത്ബോധിപ്പിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് സ്ത്രീ ധനവിരുദ്ധ പ്രതിജ്ഞ എടുത്തു. ചടങ്ങിന്, വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ്,വാർഡ് 34ലെ കൌൺസിലർ സുബൈർ തുടങ്ങി യവർ ആശംസകൾ അർപ്പിച്ചു. 

ഐ. സി. ഡി. എസ്. സൂപ്പർവൈസർ റീന. എ സ്വാഗതവും, സൂപ്പർവൈസർ പങ്കജം നന്ദിയും രേഖപ്പെടുത്തി.താനൂർ,പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്റ്റ്‌ സീനിയർ പോലീസ് ഓഫീസർ റീന ക്ലാസ്സെടുക്കുകയും, ബോധവൽക്കരണപരിപാടിയുടെ ഭാഗമായി താനൂർ നഗരസഭയിലെ അങ്കണ പ്രവർത്തകർ നൃത്തശിൽപം, നാടകവിഷ്‌കരണം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

Previous Post Next Post

Whatsapp news grup