കയർ ബോർഡും, ലഘു ഉദ്യോഗ് ഭാരതിയുമായി സഹകരിച്ചു കയർ മേഖലയിലെ നവസംരഭകർക്കായി നടത്തിയ എകദിന ശില്പശാല തിരൂർ തുഞ്ചൻ പറമ്പിൽ വെച്ചു നടന്നു. ലഘു ഉദ്യോഗ് ഭാരതി ദേശീയ എക്സിക്യുട്ടിവ് അംഗം NK വിനോദ് അധ്യക്ഷതയിൽ കയർബോർഡ് ESO സാബു TV സ്വാഗതവും, ശില്പശാലയുടെ ഉദ്ഘാടനം കയർ ബോർഡ് മെമ്പർ PS രാജേഷും നിർവ്വഹിച്ചു.
തിരൂർ നഗരസഭാധ്യക്ഷ AP നസീമ മുഖ്യാധിയായ ചടങ്ങിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ ഹരിഷ്പ്രഭു, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ രമേഷ് ബാബു, വ്യവസായ ഓഫിസർ V മുഹമ്മദ്, ബിജു അമ്പായത്തിൽ ഗോപീകൃഷ്ണൻ തുടങ്ങിയവർ ആശംസകളും. K J സിബിച്ചൻ കയർബോർഡ് നന്ദി രേഖപ്പെടുത്തി. കയർബോർഡ് ഉദ്യോഗസ്ഥന്മാരായ TV സാബു, TS പുഷ്പരാജ്, G ഗിരീഷ് തുടങ്ങിയവർ നവ സംരഭകർക്കായി ക്ലാസ്സുകൾ എടുത്തു.