● തിരൂരിൽ സി.പി.എം മലപ്പുറം ജില്ല സമ്മേളനം 27 മുതല്‍ ആരംഭിക്കും. 3 ദിവസമാണ് ജില്ല സമ്മേളനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 27, 28, 29 തീയതികളില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ ഹാളില്‍ ആണ് സമ്മേളനം നടക്കുക. 27 - ന് രാവിലെ 10 - ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കും.
● മഞ്ചേരിയിൽ അനർഹമായി കൈവശംവെച്ച 73 റേഷൻകാർഡുകൾ വിവിധ പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. തൃക്കലങ്ങോട് പഞ്ചായത്തിലെ ആമയൂർ, ആനക്കയം പഞ്ചായത്തിലെ പുള്ളിലങ്ങാടി, പാണായി ഭാഗങ്ങളിൽനിന്നും മറ്റുമായി അനർഹമായി ബി.പി.എൽ. കാർഡ് കൈവശംവെയ്ക്കുന്നവരുടെ വീട് കയറി പരിശോധന നടത്തിയപ്പോഴാണ് കാർഡുകൾ പിടിച്ചെടുത്തത്.
● മലപ്പുറം ജില്ലയിൽ പച്ചക്കറി വിപണിയിലുണ്ടായ വില വര്‍ധനവില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കാര്‍ഷിക വികസന കര് ഷക ക്ഷേമവകുപ്പിന്റെയും വെജിറ്റബിള് ആൻഡ് ഫ്രൂട്സ് പ്രൊമോഷന് കൗണ് സിലിന്റെയും നേതൃത്വത്തിൽ സഞ്ചരിയ്ക്കുന്ന പച്ചക്കറി വിപണിയ്ക്ക് തുടക്കമായി.
● കരിപ്പൂരിൽ ഒന്നര കോടിയുടെ സ്വർണം പിടികൂടി. സ്‌പൈസ്ജെറ്റ് വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നാണ് സ്വർണമിശ്രിതം പിടികൂടിയത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ്‌ജെറ്റ് വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് മൂന്നര കിലോഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയിൽ നിന്നാണ് ഏകദേശം ഒന്നര കോടി രൂപ വിലവരുന്ന സ്വർണമിശ്രിതം പിടികൂടിയത്.
● മഞ്ചേരി പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി പാലത്തിങ്ങല്‍ ബീരാന്‍കുട്ടിയുടെ ഭാര്യ റംലത്ത് (50) ജിദ്ദയിൽ മരിച്ചു. കഴിഞ്ഞ മാസം മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം സൗദിയിലെ റാബഖില്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു ഇവർ. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഇവര്‍ ജിദ്ദ നോര്‍ത്ത് അബ്ഹൂര്‍ കിങ് അബ്ദുള്ള മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ഒരുക്കത്തിനിടെയാണ് മരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കും. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ റിഷാദ് അലി, ഡ്രൈവര്‍ മലപ്പുറം പുകയൂര്‍ സ്വദേശി അബ്ദുല്‍ റഊഫ് കൊളക്കാടന്‍ എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ മാസം ഏഴിനാണ് മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ റാബഖില്‍ വെച്ച് ഒട്ടകത്തിലിടിച്ച് മറിഞ്ഞത്. മരിച്ച റംലത്തിന്റെ മകള്‍ റിന്‍സില, മകന്‍ മുഹമ്മദ് ബിന്‍സ് (16), നേരത്തെ മരിച്ച റിഷാദ് അലിയുടെ ഭാര്യഫര്‍സീന മൂന്നര വയസ്സായ മകള്‍ അയ്മിന്‍ റോഹ എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. റാബഖ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരില്‍ ഫര്‍സീന, മകള്‍ അയ്മിന്‍ റോഹ എന്നിവര്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് നാട്ടിലേക്ക് പോയിരുന്നു. റിന്‍സില, മുഹമ്മദ് ബിന്‍സ് എന്നിവര്‍ ആശുപത്രി വിട്ട് ജിദ്ദയിലെ റൂമില്‍ വിശ്രമത്തിലാണ്. റിന്‍സിലയുടെ ഭര്‍ത്താവ് തുവ്വൂര്‍ മുണ്ടക്കോട് സ്വദേശി നൗഫല്‍ ജിദ്ദയിലുണ്ട്.
● മലപ്പുറം ജില്ലക്കാരായ ഉച്ചാരക്കടവ് സ്വദേശി രജിത് എ.കെ (26) അങ്ങാടിപ്പുറം ഗവണ്മെന്റ് പോളിടെക്‌നികിന് സമീപം താമസിക്കുന്ന നിഷാദ് (27), മലപ്പുറം സ്വദേശി സല്‍മാന്‍ മുഹമ്മദ് (27) എന്നിവരും ക്ലാപ്പന സ്വദേശി യുവതിയും ഉള്‍പ്പെടെ നാലുപേര്‍ കരുനാഗപ്പള്ളി അഴീക്കല്‍ ഭാഗത്ത് ഷാഡോ സംഘം നടത്തിയ റെയ്ഡില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടിയില്‍. പ്രതികള്‍ മയക്കുമരുന്ന് കടത്താനുപയോഗിച്ച ഫോര്‍ഡ് ഫിഗോ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരില്‍ പഠിക്കുന്ന അശ്വനികൃഷ്ണ മയക്കുമരുന്ന് ഉപയോഗം ശീലമാക്കുകയും നാട്ടിലെത്തുമ്ബോള്‍ ലഹരിമരുന്ന് പലര്‍ക്കും എത്തിച്ച് കൊടുക്കാറുമുണ്ടായിരുന്നു. മലപ്പുറത്തുള്ള ആണ്‍ സുഹൃത്തുക്കളെയും കാമുകനെയും കഴിഞ്ഞ ദിവസം രാത്രിയില്‍ ലഹരി പാര്‍ട്ടിക്കായി യുവതി വിളിച്ചു വരുത്തുകയായിരുന്നു. ബീച്ചുകള്‍, ഹാര്‍ബറുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയതോടെയാണ് അഴീക്കല്‍ പുതിയ പാലത്തിനു സമീപം വച്ച് സംശയകരമായ തരത്തില്‍ യുവതിയെ കാണാനിടയാകുകയും പ്രതികള്‍ പിടിയിലാവുകയും ചെയ്തത്. അഴീക്കല്‍ ബീച്ചിന് സമീപമുള്ള പാലത്തിന്റെ താഴെ ഭാഗത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്.
● പെരിന്തൽമണ്ണ ആലിപ്പറമ്പ്, താഴേക്കോട് ഗ്രാമപ്പഞ്ചായത്തുകളിൽ നടപ്പാക്കുന്ന സമ്പൂർണ കുടിവെള്ളപദ്ധതിയുടെ രണ്ടാംഘട്ട നിർമാണപ്രവൃത്തികളുടെ ടെൻഡർ നടപടികൾ തുടങ്ങി. 2015-ൽ തുടങ്ങിയ പദ്ധതിയുടെ ഒന്നാംഘട്ട പണികൾ പൂർത്തിയായിട്ടുണ്ട്. തൂതപ്പുഴയിലെ വെട്ടിച്ചുരുക്കിൽ കിണർ, മോട്ടോർപ്പുര, ജലശുദ്ധീകരണ ശാല എന്നിവയാണ് പൂർത്തിയായിട്ടുള്ളത്.