കോഴിക്കോട്: കടലില്‍ കാണാതായ യുവാകടലില് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.വെള്ളയില്‍ സ്വദേശി സായൂജാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ടാണ് യുവാവിനെ കടലില്‍ കാണാതായത്. ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ തിരയില്‍പെട്ട് കടലില്‍ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം ലഭിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.