അളിയനുമായി ചേർന്ന് വസ്ത്ര വ്യാപാരം തുടങ്ങിയതിന്റെ സാമ്പത്തിക തർക്കം പ്രതികാരമായി.

മക്കരപ്പറമ്പ് വറ്റലൂരില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. ഭാര്യയുടെ സഹോദരന്‍ പിടിയില്‍. കൊലക്ക് കാരണം കുടുംബ വഴക്ക്‌. കുറുവ വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ച 5.45ഓടെ മക്കരപ്പറമ്പ അമ്പലപ്പടി വറ്റല്ലൂര്‍ റോഡില്‍ ഇപ്പാത്ത് പടി പാലത്തിനു മുകളില്‍നിന്നാണു ഭാര്യയുടെ സഹോദരനായ റൗഫുമായി വഴക്കുണ്ടായതെന്നും തുടര്‍ന്ന് തുടര്‍ന്നു റൗഫ് ജാഫറിനെ കുത്തിയ ശേഷം ചെറുപുഴയിലേക്ക്തള്ളുകയായിരുന്നുവെന്നുമാണ് വിവരം.

മങ്കട പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി. കുടുംബം തമ്മിലുള്ള സാമ്പത്തിക തര്‍ക്കങ്ങൾ തന്നെയാണ്  കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ബന്ധുവായ റൗഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷത്തില്‍ ജാഫറിനും റൗഫിനും പരിക്കേറ്റിരുന്നു. റൗഫ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

നിരവധി വാഹനമോഷണ കേസിലെ പ്രതി വീരപ്പന്‍ റഹീമിന്റെ കൂട്ടാളിയായിരുന്ന റഹൂഫ് അടുത്തിടെ ജയില്‍ മോചിതനായി എത്തി റെഡിമെയ്ഡ് ഡ്രസ് കച്ചവടം അളിയനുമായി ചേര്‍ന്ന് തുടങ്ങിയിരുന്നു. ഇതിന്റെ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് നേരത്തെയും വാക്കേറ്റവും കത്തികുത്തും നടന്നിരുന്നു.

Previous Post Next Post

Whatsapp news grup