കോഴിക്കോട്‌:  മന്ത്രി മുഹമ്മദ്‌ റിയാസിനെതിരായി മോശം പരാമർശം നത്തിയ മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി അബ്‌ദുറഹ്‌മാൻ കല്ലായിക്കെതിരെ കേസെടുത്തു. സിപിഐ എം പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റിയംഗം മുജീബിന്റെ പരാതിയിലാണ്‌ കേസെടുത്തത്‌. അപകീർത്തികരമായ പരാമർശം, മതസ്‌പർധ വളർത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌.

കഴിഞ്ഞ ദിവസം കോഴിക്കോട് മുസ്ലിം ലീഗ്‌ സംഘടിപ്പിച്ച റാലിയുടെ പ്രസംഗത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനെ അബ്ദുറഹ്മാന്‍ കല്ലായി അധിക്ഷേപിച്ചു. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്മാന്റെ അധിക്ഷേപം. ഇത് പറയാനുള്ള ചങ്കൂറ്റം ലീഗുകാര്‍ കാണിക്കണമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ പ്രസംഗം.

'ഡിവൈഎഫ്ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ ? ഇത് വിവാഹമാണോ ? വ്യഭിചാരമാണ്. അത് പറയാന്‍ ചങ്കൂറ്റം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണമെന്നും അബ്ദുറഹ്മാന്‍ പ്രസംഗത്തില്‍ പറഞ്ഞു.

Previous Post Next Post

Whatsapp news grup