പൊന്നാനി:പൊന്നാനിയിലെ തെരുവുനായ ശല്യത്തിനെതിരെ നഗരസഭ മൗനം പാലിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ ഉപവാസ സമരം നടത്തി. നഗരസഭ കാര്യാലയത്തിന് മുന്നിലാണ് ഉപവാസ സമരം സംഘടിപ്പിച്ചത്‌.

തെരുവുനായ്ക്കൾ തെരുവുകൾ കൈയ്യടക്കി പൊതുജനങ്ങളെ കടിച്ച് പരിക്കേൽപ്പിക്കുന്നത് പതിവായിട്ടും തെരുവ് നായ വന്ധീകരണത്തിന് നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപവാസ സമരം നടന്നത്.പൊതു ജനങ്ങളുടെ  ജീവന് പോലും ഭീഷണിയായി തെരുവുനായ ശല്യം മാറിയിട്ടും നഗരസഭ മൗനമവലംബിക്കുകയാണെന്നും ജനപ്രതിനിധികൾ കുറ്റപ്പെടുത്തി. നഗരസഭ കാര്യാലയത്തിന് മുന്നിൽ നടന്ന ഉപവാസ സമരം കെ പി സി സി അംഗം അഡ്വ എ എം രോഹിത് ഉദ്ഘാടനം ചെയ്തു. യൂ ഡി എഫ് പാർലമെന്ററി പാർട്ടീ ലീഡർ ഫർഹാൻ ബിയ്യം അധ്യക്ഷത വഹിച്ചു. 

നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി പി ഹുസ്സൈൻ കോയ തങ്ങൾ ,യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം റിയാസ് പഴഞ്ഞി,മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കടവനാട്,മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ലത്തീഫ്,എം പി നിസാർ,ഷബീർ ബിയ്യം,സേതുമാധവൻ, എൻ ഫസലുറഹ്മാൻ, ദർവേശ്, എ എ റഊഫ്,ഇല്യാസ് മൂസ,ഫാറൂഖ് പുതുപൊന്നാനി, ഷാരോൺ,അസ്ലം,മനാഫ് എന്നിവർ പ്രസംഗിച്ചു.കൗൺസിലർമാരായ അനുപമ മുരളീധരൻ, ആയിഷ അബ്ദു,മിനി ജയപ്രകാശ്,കെ എം ഇസ്മായിൽ, ശബ്ന ടീച്ചർ, റാഷിദ് നാലകത്ത്,പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post

Whatsapp news grup