തൃശ്ശൂര്‍: വരടിയം സ്വദേശികളായ 22 വയസ്സുള്ള മേഘ, കാമുകന്‍ 25 കാരനായ ഇമ്മാനുവല്‍, ഇമ്മനുവലിന്റെ സുഹൃത്തും ആണ് പോലീസ് കസ്റ്റഡിയിലായത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതായി സൂചനയുണ്ട്. മൂന്ന് പേരേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
പെണ്‍കുട്ടി ഗര്‍ഭിണിയായതും പ്രസവിച്ചതും അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പൂങ്കുന്നം എം.എല്‍.എ റോഡില്‍ പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിന് കിഴക്കുവശത്തുളള കുറ്റൂര്‍ ചിറയുടെ തടയണക്ക് സമീപമാണ് ഇന്നലെ രാവിലെ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തിഘട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പ്രസവിച്ച് ഒരാഴ്ച പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. ഒരടി മാത്രം വെള്ളമുള്ള ഭാഗത്തായിരുന്ന മൃതദേഹം കിടന്നിരുന്നത്. സമീപത്തെ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ തേടിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്