തിരൂര്‍: ഭിന്നശേഷിക്കാരുടെ ക്ഷേത്തിനും പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്നും ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയില്‍ എട്ടാമത് സംസ്ഥാനതല ഭിന്നശേഷി സംഗമവും പുരസ്‌കാര വിതരണവും നടത്തി സംസാരിക്കുകയായി അവര്‍. 2021 ലെ വരം പുരസ്‌കാരം കെ.വി. റാബിയക്ക് മന്ത്രി സമ്മാനിച്ചു. സ്ത്രി ശാക്തികരണ രംഗത്ത് കഴിഞ്ഞ 30 വര്‍ഷമായി റാബിയ ചെയ്ത സേവനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.



മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അധ്യക്ഷനായി. മലപ്പുറം ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ നിര്‍ധനരായ അഞ്ച് ഭിന്നശേഷിക്കാര്‍ക്ക് പവര്‍ വീല്‍ ചെയര്‍ കൈമാറി. ഭിന്നശേഷി മോട്ടിവേഷന്‍ ട്രൈനര്‍ ശിഹാബ് പുക്കാട്ടൂര്‍ ക്ലാസെടുത്തു. 33 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വിസില്‍ നിന്നും വിരമിക്കുന്ന ജില്ലാ സാമുഹികനീതി ഓഫീസര്‍ എ. കൃഷ്ണമൂര്‍ത്തിയെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ. അഫ്‌സല്‍, വി.കെ.എം.ഷാഫി, വരം കോഡിനേറ്റര്‍ മുജീബ് താനാളൂര്‍, സര്‍വ്വകലാശാല എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ഡോ. ടി.സുന്ദര്‍ രാജ്, സംസഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ഗീരിഷ് കീര്‍ത്തി, മുന്‍ ജില്ലാ പോലീസ് മേധാവി പി.രാജു, മലപ്പുറം സയറ്റ് ലക്ചറര്‍ എസ്. ബിന്ദു, വില്‍ചെയര്‍ റൈറ്റ് ഫെഡററേഷന്‍ ജില്ല സെക്രട്ടറി ബദറുസമാന്‍ മുര്‍ക്കനാട്, വരം ജോ. കണ്‍വീനര്‍ ഡോ.എം.റാഷിജ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന സഹൃദയ സംഗമം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. സൈനുദ്ധീന്‍ അധ്യക്ഷനായി. മലയാള സര്‍വകലാശാല ഐ.സി.ക്യു.എല്‍ ഡയരക്ടര്‍ ഡോ. രാജീവ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആശുപത്രി പാലിയേറ്റിവ് വിഭാഗം മേധാവി ഡോ. വി.എം അബ്ബാസ്, പിമ്പുറത്ത് ശ്രീനിവാസന്‍,

നാസര്‍ കുറ്റൂര്‍, പി. കോയ, റഹീന കൊളത്തറ, സല്‍മ തിരൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയ്ക്കകത്തും പുറത്തുമുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍, ബി.ആര്‍.സികളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. വൈകിട്ട് നടന്ന 'സ്‌നേഹസംഗീതം' കലാസന്ധ്യ കേരള ഫോക്ലോര്‍ അക്കാദമി അംഗം ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി അധ്യക്ഷത വഹിച്ചു. മീഡിയ വണ്‍ ചാനല്‍ സി.ഇ.ഒ ഇര്‍ഷാദുല്‍ ഇസ്ലാം മുഖ്യാഥിതിയായി. സിനിമാ പിന്നണി ഗായിക അസ്മ കുട്ടായി. ജെ സി ഐ സോണ്‍ ഓഫീസര്‍ എ.പി. തസ്‌നിം

സര്‍വ്വകലാശാല എന്‍.എസ്.എസ് വളണ്ടിയര്‍മാരായ ആര്‍ഷ ആര്‍.സി. നായര്‍,കെ എ അഭിജിത്ത് എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന സാംസ്‌കാരിക സമ്മേളനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഓണ്‍ലൈനിലൂടെ

ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സര്‍വ്വകലാശാല റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. പി.എം. റജിമോന്‍ വരമൊഴി പുസ്ത പ്രകാശനം നടത്തി. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയരക്ടര്‍ വി.ആര്‍. രാജു

മുഖ്യാതിഥിയായിരുന്നു. പത്മശ്രീ പുരസ്‌കാരം നേടിയ വരം കുട്ടായ്മയിലെ ബാലന്‍ പുതേരിയെ ചടങ്ങില്‍ ആദരിച്ചു.

നൂര്‍ ജലില ഭിന്നശേഷി ദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. നസീബ അസീസ്, അംഗം ഫൈസല്‍ എടശ്ശേരി, ജില്ലാ  ആശുപത്രി സുപ്രണ്ട് കെ.ആര്‍. ബേബി ലക്ഷ്മി, പി.എം ആര്‍ വിഭാഗം മേധാവി ഡോ. പി.ജാവേദ് അനീസ്,

സര്‍വ്വകലാശാല എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ കെ.ബാബുരാജ് എന്നിവര്‍ സംസാരിച്ചു

Previous Post Next Post

Whatsapp news grup