തിരൂർ: സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരികോൽസവത്തിന് തുടക്കം കുറിച്ചു. തിരൂർ ടൗൺ ഹാൾ പരിസരത്തെ സ. കെ ദാമോദരൻ നഗറിൽ നടന്ന പരിപാടിയിൽ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം. പി മുനീർ അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, എ ശിവദാസൻ, ഏരിയ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി, അഡ്വ യു സൈനുദ്ദീൻ, ഇ അഫ്സൽ, ടി പ്രബിത, കെ പി ഷാജിത് എന്നിവർ സംസാരിച്ചു സി ഒ ബാബുരാജ് സ്വാഗതം പറഞ്ഞു.
"യൂത്ത് സാംബ'' യുവതയുടെ സമരോൽസവം ലിൻറോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. "അലോഷി പാടുന്നു " ഗസൽ സന്ധ്യ അരങ്ങേറി. യൂത്ത് സാംബയുടെ ഭാഗമായി പൂങ്ങൊട്ടുകുളത്ത് നിന്നും സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചു. സാംസ്കാരികോൽസവം ലിൻറോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു