തിരൂർ: 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.എം ജില്ല സമ്മേളനത്തിന് തിരൂരിൽ ഉജ്ജ്വല തുടക്കം. വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിലെ പി.പി. അബ്ദുല്ലക്കുട്ടി നഗറിൽ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.പി. വാസുദേവൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ മന്ത്രി വി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, എളമരം കരീം, മന്ത്രി കെ. രാധാകൃഷ്ണൻ, പാലോളി മുഹമ്മദ് കുട്ടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ബേബി ജോൺ, ടി.പി. രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. സൈനബ, പി. ശ്രീരാമകൃഷ്ണൻ, എം.സ്വരാജ്, പി. നന്ദകുമാർ എം.എൽ.എ എന്നിവർ പങ്കെടുത്തു.

സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന പ്രതിനിധി ടി.കെ. ഹംസ പതാക ഉയർത്തി. കഴിഞ്ഞ ജില്ല സമ്മേളനത്തിന് ശേഷം ജില്ലയിൽ നടന്ന രാഷ്ട്രീയ സംഘടന പ്രവർത്തനങ്ങളെ അവലോകനം ചെയ്തുള്ള പ്രവർത്തന റിപ്പോർട്ട് ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് അവതരിപ്പിച്ചു. സമ്മേളന കാലയളവിൽ വേർപിരിഞ്ഞ ലോക, ദേശീയ, സംസ്ഥാന രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ, പ്രഗല്ഭ വ്യക്തികൾ, ദുരന്തമുഖങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർ എന്നിവർക്ക് ഉദ്ഘാടന ചടങ്ങിൽ ആദരാഞ്ജലിയർപ്പിച്ചു. മൂ​ന്ന് ദി​വ​സം നീ​ളു​ന്ന ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് ബു​ധ​നാ​ഴ്ച പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പ​ന​മാ​വും.





Previous Post Next Post

Whatsapp news grup