താനൂര്‍: വൈലത്തൂര്‍ ഇട്ടിലാക്കലില്‍ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിവന്നയാളെ പോലിസ് പിടികൂടി. താനൂര്‍ പരിയാപുരം സ്വദേശി ചെള്ളിക്കാട്ടില്‍ രാജന്‍ (47)നെയാണ് കല്‍പകഞ്ചേരി പോലിസ് ഇന്‍സ്‌പെക്ടര്‍ പി കെ ദാസ്, എസ്.ഐ. പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ബ് ജയിലില്‍ റിമാണ്ട് ചെയ്തു.