കാടാമ്പുഴ: വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു.മലപ്പുറം കാടാമ്പുഴ മാറാക്കരക്കടുത്ത് കുട്ടാടുമ്മലാണ് ദാരുണമായ സംഭവം.10 വയസുകാരനായ മലയില്‍ വീട്ടില്‍ അഫ്നാസാണ് വളര്‍ത്ത് പൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചത്. അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് തൂക്കിയിട്ടിരുന്ന പൂച്ചയുടെ ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു.

ചങ്ങല കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. വീട്ടില്‍ ആള്‍ ഉണ്ടായിരുന്നെങ്കിലും ശ്രദ്ദയില്‍ പെട്ടിരുന്നില്ല. പിന്നീട് മാതാവാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ വീട്ടിലുള്ളവരും ഓടിക്കൂടിയ നാട്ടുകാരും കുട്ടിയെ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാരമ്പര്യ വൈദ്യനായ ഉമറുല ഫാറൂഖിന്‍റെയും ഖമറുന്നീസയുടോയും മകനാണ് അഫ്നാസ്. മരണം സംഭവിച്ച വീട്ടില്‍ കാടാമ്പുഴ പൊലീസെത്തി പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡ്ക്കല്‍ കോളേജിലെ പോസ്റ്റ്മോട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


Previous Post Next Post

Whatsapp news grup