കാറപകടത്തില്‍ വാവ സുരേഷിന് പരിക്ക്. അദ്ദേഹം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് തിരുവനന്തപുരം പോത്തന്‍കോട്ടായിരുന്നു സംഭവം.അപകടത്തില്‍ വാവ സുരേഷിന് പരിക്കേറ്റു.

തലയ്ക്കാണ് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഒന്‍പതുദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെ ഇടിച്ച വാഹനത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. പരിക്കേറ്റവരെയെല്ലാം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാറപകടത്തില്‍ വാവ സുരേഷിന് പരിക്ക്


Previous Post Next Post

Whatsapp news grup